Image

ഷാജന്‍ ആനിത്തോട്ടം സ്‌കോകി ലയണ്‍സ് ക്ലബ് സെക്രട്ടറി

Published on 18 May, 2019
ഷാജന്‍ ആനിത്തോട്ടം സ്‌കോകി ലയണ്‍സ് ക്ലബ് സെക്രട്ടറി
ചിക്കാഗോ: സ്‌കോകി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഷാജന്‍ ആനിത്തോട്ടമാണ് പുതിയ സെക്രട്ടറി.

കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സ്‌കോക്കി ലയണ്‍സ് ക്ലബ്ബില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

മേഖലയിലെ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക പരിപാടികളില്‍ ലയണ്‍സ് ക്ലബ്ബ് സജീവ പങ്കാളിത്തം വഹിയ്ക്കുന്നു.

ലാന മുന്‍ പ്രസിഡന്റും ഗ്രന്ഥകാരനുമായ ഷാജന്‍ ആനിത്തോട്ടം സ്‌കോക്കി മുനിസിപ്പാലിറ്റിയുടെ വിവിധ സാമൂഹ്യസേവന പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി സ്‌കോക്കി വില്ലേജ് ഫാമിലി സര്‍വ്വീസ് കമ്മീഷ്ണര്‍ എന്ന നിലയില്‍ നഗരസഭയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിയ്ക്കുന്നുണ്ട്. 2009-ല്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്‌കോക്കി ഡിസ്ട്രിക്റ്റ് 69 സ്‌ക്കൂള്‍ ബോര്‍ഡ് മെമ്പറായി  മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ഒറ്റപ്പയറ്റ് ' ഉള്‍പ്പെടെ മൂന്ന് പുസ്തകങ്ങളുടെ രചയിതാവാണ്.

ഷാജന്‍ ആനിത്തോട്ടം സ്‌കോകി ലയണ്‍സ് ക്ലബ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക