നാഥുറാം ഗോഡ്സെ മഹാത്മാ ഗാന്ധിയെ വധിച്ചുവെങ്കില്‍ ഇപ്പോഴത്തെ ചില ബിജെപി നേതാക്കള്‍ ഗാന്ധിയുടെ ആത്മാവിനെയും ആശയത്തെയും കൊല്ലുന്നു എന്ന് നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. ഗോഡ്സെയെ മഹത്വവല്കരിച്ച ബിജെപി നേതാവ് പ്രജ്ഞാ സിംഗ് ഠാക്കൂറിനെ പേരെടുത്ത് വിമര്‍ശിച്ചാണ് കൈലാഷ് സത്യാര്‍ഥി രംഗത്ത് എത്തിയത്. പ്രജ്ഞയെപ്പോലെയുള്ളവര് ഇന്ത്യയുടെ ആത്മാവിനെ തന്നെയാണ് കൊല്ലുന്നത്. ഗോഡ്സെ കൊലപ്പെടുത്തിയത് വെറും ശരീരത്തെയാണ്. എന്നാല്‍ ഗാന്ധിയുടെ ആശയങ്ങളായ അഹിംസ, സമാധാനം, സഹിഷ്ണുത എന്നിവയെ കൊല്ലാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരക്കാരെ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ബിജെപി നേതൃത്വം തയാറാകണമെന്നും കൈലാഷ് സത്യാര്‍ഥി ആവശ്യപ്പെട്ടു.