Image

മോദിയല്ലെങ്കില്‍ സോണിയാ ഗാന്ധിയോ ആന്‍റണിയോ പ്രധാനമന്ത്രിയാകുമെന്ന്‌ ചെറിയാന്‍ ഫിലിപ്പ്‌

Published on 18 May, 2019
മോദിയല്ലെങ്കില്‍ സോണിയാ ഗാന്ധിയോ   ആന്‍റണിയോ പ്രധാനമന്ത്രിയാകുമെന്ന്‌ ചെറിയാന്‍ ഫിലിപ്പ്‌


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായില്ലെങ്കില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയോ എ കെ ആന്‍റണിയോ പ്രധാനമന്ത്രിയാകുമെന്ന്‌ ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്‌. തെരഞ്ഞെടുപ്പിന്‌ ശേഷം ഒരു കക്ഷിയ്‌ക്കും ഒറ്റയ്‌ക്ക്‌ കേവലഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്‌ ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രവചനം.

യുപിഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പ്രമുഖ പ്രാദേശിക കക്ഷികളൊന്നും രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ തയ്യാറാവില്ലെന്നും മന്‍മോഹന്‍ സിങ്‌ വീണ്ടും പ്രധാനമന്ത്രിയാകുന്നതിനോട്‌ എതിര്‍പ്പുയരുമെന്നും ചെറിയാന്‍ ഫിലിപ്പ്‌ വിലയിരുത്തുന്നു.

കോണ്‍ഗ്രസിനും ബിജെപിയ്‌ക്കും പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജി, ബിഎസ്‌പി അധ്യക്ഷ മായാവതി, എന്‍സിപി നേതാവ്‌ ശരത്‌ പവാര്‍, മുലായം സിങ്‌ യാദവ്‌, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവരും പ്രധാനമന്ത്രി കാംക്ഷികളാണ്‌.

എന്നാല്‍ യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാന്‍ ഇവര്‍ക്കാര്‍ക്കും വിഷമമുണ്ടാവില്ലെന്ന്‌ ചെറിയാന്‍ ഫിലിപ്പ്‌ വിലയിരുത്തുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിസ്ഥാനം നിഷേധിച്ചാല്‍ എ കെ ആന്റണിയ്‌ക്ക്‌ നറുക്കുവീഴുമെന്നും ചെറിയാന്‍ ഫിലിപ്പ്‌ കുറിപ്പില്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക