Image

ബിന്ദു പന്തളത്തെത്തി; പ്രതിഷേധം കനത്തതോടെ സ്ഥലംവിട്ടു

Published on 18 May, 2019
ബിന്ദു പന്തളത്തെത്തി; പ്രതിഷേധം കനത്തതോടെ സ്ഥലംവിട്ടു

പന്തളം: ശബരിമലയിലെ ആചാരം ലംഘിക്കാന്‍ ഇടത് സര്‍ക്കാര്‍ ഇരുളിന്റെ മറവില്‍ സന്നിധാനത്തെത്തിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പന്തളത്തെത്തി. ഭക്തരുടേയും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമായതോടെ ഇവര്‍ സ്ഥലംവിട്ടു.

ശബരിമലയില്‍ ആചാരലംഘനത്തിന് ഇവര്‍ വീണ്ടും എത്തുമെന്ന അഭ്യൂഹം നിലനില്‍ക്കെ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രഹസ്യമായി പന്തളത്തെത്തിയത്. ഇവരുടെ സുഹൃത്ത് പറന്തല്‍ കണ്ഠാളന്‍ചിറ പുന്നക്കുന്നില്‍ പുതിയവീട്ടില്‍ അഡ്വ. സുമിരാജന്റെ വീട്ടിലാണെത്തിയത്. ഇരുട്ടിന്റെ മറവിലാണ് എത്തിയതെങ്കിലും അകമ്ബടി പോലീസുകാരുടെ സാന്നിധ്യം കാരണം വിവരം അപ്പോള്‍ തന്നെ നാട്ടുകാരറിഞ്ഞു. ഇതോടെ ഭക്തര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു.

ശബരിമല നട അടച്ചതിനു ശേഷമേ തിരികെ പോകൂ എന്ന വാശിയിലായിരുന്നു ആദ്യം ഇവര്‍. എന്നാല്‍ വീടിനു പുറത്ത് ഭക്തരുടെ എണ്ണം നിമിഷം പ്രതി വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ സ്ഥലം വിടാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബിന്ദുവുമായി സംസാരിച്ച്‌ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ ചേര്‍ത്തലയിലേക്ക് പോകാന്‍ തയാറായത്. പോലീസ് സംരക്ഷണത്തിലാണ് വീടിനു പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ യാത്രയായത്. പോലീസ് അകമ്ബടിയോടെ അടൂര്‍ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ എത്തിക്കുകയും അവിടെനിന്ന് ചേര്‍ത്തലക്കുള്ള ബസ്സില്‍ കയറ്റിവിടുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക