Image

പാലാ സീറ്റില്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിനെതിരെ ബി.ജെ.പി

Published on 18 May, 2019
പാലാ സീറ്റില്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിനെതിരെ ബി.ജെ.പി

പാലാ : കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‌ പാലാ നിയമസഭാ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിനെതിരെ ബി.ജെ.പിയുടെ പ്രാദേശിക ഘടകം.

മക്കള്‍ രാഷ്ട്രീയത്തിനെതിരെ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപിയില്‍, സ്വയം മകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന ബി.ജെ.പി കോട്ടയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിശകലന യോഗത്തില്‍ പി.കെ.കൃഷ്ണദാസ്, എം.ഗണേഷ് എന്നിവര്‍ യോഗത്തിലുണ്ടായിരുന്നു.

ഇതുസംബന്ധിച്ച്‌ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കത്ത് അയയ്ക്കാനാണ് ഒരു വിഭാഗം പാര്‍ട്ടി നേതാക്കളുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക