Image

വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു

Published on 18 May, 2019
വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു


കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സി.ഒ.ടി നസീറിനു(37) വെട്ടേറ്റു. തലശേരി കായ്യത്ത് റോഡില്‍ ശനിയാഴ്ച വൈകിട്ടാണ് അക്രമമുണ്ടായത്. തലശേരിയിലെ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു നസീര്‍. സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്നു. 

തലയ്ക്കും വയറിനും കൈകാലുകള്‍ക്കുമാണു പരുക്ക്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. 

സിപിഎം അംഗത്വ അപേക്ഷാ ഫോമില്‍ മതമെന്ന കോളം ഉള്‍പ്പെടുത്തിയതു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് നസീര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തായത്.  നേരത്തേ കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു. കേസില്‍ പ്രതിയല്ലെന്നും തന്നെ കുടുക്കിയതാണെന്നും നസീര്‍ പിന്നീട് ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ടു ബോധ്യപ്പെടുത്തിയിരുന്നു. സിപിഎമ്മിനെതിരെ മുന്‍പ് ഫെയ്‌സ്ബുക് പോസ്റ്റിട്ടതും വിവാദമായിരുന്നു. പാര്‍ട്ടി വിട്ടതിനു ശേഷം ഇതിനു മുന്‍പ് രണ്ടു തവണ അക്രമിക്കപ്പെട്ടിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക