Image

വട്ടപ്പാറ സ്വദേശിയുടെ കൊലപാതകത്തില്‍ ഭാര്യയുടെ കാമുകന്‍ പിടിയില്‍

Published on 18 May, 2019
വട്ടപ്പാറ സ്വദേശിയുടെ കൊലപാതകത്തില്‍ ഭാര്യയുടെ കാമുകന്‍ പിടിയില്‍


തിരുവനന്തപുരം: വട്ടപ്പാറ സ്വദേശി വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ മനോജ് പിടിയില്‍. ഓട്ടോ െ്രെഡവറാണ് മനോജ്. ഇയാള്‍ വിനോദിനെ കുത്തുന്നത് കണ്ടുവെന്ന് വിനോദിന്റെ കുട്ടി മൊഴി നല്‍കിയിരുന്നു. വിനോദിന്റെ ബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്നലെയാണ് വിനോദിന്റെ ആറ് വയസുള്ള മകന്‍ രഹസ്യമൊഴി നല്‍കിയത്

ഒരാള്‍ അച്ഛനെ മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടുവെന്നാണ് കുട്ടിയുടെ മൊഴി. ഇതേതുടര്‍ന്ന് വിനോദിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭാര്യയ്ക്ക് മനോജുമായുള്ള ബന്ധത്തെച്ചൊല്ലി കഴിഞ്ഞ ഞായറാഴ്ച വഴക്കുണ്ടായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക