Image

'മോദിയല്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ.കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും'

Cherian Philip -FB Published on 18 May, 2019
'മോദിയല്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ.കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും'
നരേന്ദ്ര മോദിയല്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ.കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും.

ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയില്‍ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത ഊഴം കോണ്‍ഗ്രസ്സിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളില്‍ പലതും രാഹുല്‍ ഗന്ധയെ അംഗീകരിക്കാന്‍ തയ്യാറാവില്ല. പത്തു വര്‍ഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മന്‍മോഹന്‍ സിംഗിനെ എതിര്‍ക്കുന്നവര്‍ ഉണ്ടാകും. മമത ബാനര്‍ജി , മായാവതി, ശരത് പവാര്‍, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്രദബാബു നായിഡു, ചന്രശേഖര റാവു തുടങ്ങിയവര്‍ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാന്‍ ഇവര്‍ക്കാര്‍ക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാല്‍ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികള്‍ക്കും ആന്റണി സ്വീകാര്യനായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക