Image

മുഖാവരണം ധരിച്ച് 150 പേര്‍ കള്ളവോട്ട് ചെയ്തു; പ്രസ്താവനയില്‍ ഉറച്ച് എം.വി ജയരാജന്‍

Published on 18 May, 2019
മുഖാവരണം ധരിച്ച് 150 പേര്‍ കള്ളവോട്ട് ചെയ്തു; പ്രസ്താവനയില്‍ ഉറച്ച് എം.വി ജയരാജന്‍


കണ്ണൂര്‍: മുഖപടം മറച്ച് കള്ളവോട്ട് നടന്നുവെന്ന പ്രസ്താവനയില്‍ ഉറച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പാമ്പുരുത്തിയില്‍ 50 പേരും പുതിയങ്ങാടിയില്‍ 100 പേരും മുഖാവരണം ധരിച്ച് കള്ളവോട്ട് ചെയ്തുവെന്ന് ജയരാജന്‍ പറഞ്ഞു. മുഖപടം ധരിക്കാന്‍ വാശിപിടിക്കുന്നത് കള്ളവോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ആവശ്യമാണ് താന്‍ മുന്നോട്ട് വച്ചതെന്നും ജയരാജന്‍ പറഞ്ഞു.

മുഖാവരണം ധരിച്ച് വോട്ട് ചെയ്യാനെത്തുന്നത് തടയണമെന്ന എം.വി ജയരാജന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പ്രസ്താവന ദുരുദ്ദേശപരമാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അതില്‍ ആര്‍ക്കും ഉടപെടാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലീം സമുദായത്തിന്റെ വിശ്വാസങ്ങളില്‍ ഇടപെടാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉണ്ണിത്താനും ആരോപിച്ചിരുന്നു. 

അതേസമയം മുഖാവരണം ധരിച്ച് എത്തുന്നവരെ പരിശോധിക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ കാസര്‍ഗേഡ് കലക്ടര്‍ ഡോ. ഡി. സജിത് ബാബു വ്യക്തമാക്കി. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ച് എത്തുന്നവരെ പരിശോധിക്കാന്‍ ഒരു വനിതാ ജീവനക്കാരിയെ നിയമിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക