Image

അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; ഒളിവില്‍ പോയ പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

Published on 18 May, 2019
അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; ഒളിവില്‍ പോയ പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരീക്ഷ എഴുതിയ സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്. 

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ റസിയക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇവര്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല. ഇതിന് പുറമെ സൈബര്‍ സെല്ലിന്റ സഹായത്തോടെ ഇവരുടെ സിം കാര്‍ഡുകളും പരിശോധിക്കുന്നുണ്ട്. പോലീസിനെ കബളിപ്പിക്കാന്‍ ഇവരുടെ സിം മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. 

അധ്യാപകന്‍ പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ വീട്ടിലെത്തി പോലീസ് ശനിയാഴ്ച മൊഴിയെടുത്തു. രണ്ട് പ്ലസ് ടു വിദ്യര്‍ഥികളുടെ പരീക്ഷ പൂര്‍ണമായും, ഒരാളുടെ നാല് ചോദ്യവും, 32 പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയും തിരുത്തി എഴുതിയെന്നാണ് കണ്ടെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക