Image

അബുദാബിയില്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയ്‌ക്ക്‌ സ്വീകരണം നല്‍കി

അനില്‍ സി. ഇടിക്കുള Published on 25 April, 2012
അബുദാബിയില്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയ്‌ക്ക്‌ സ്വീകരണം നല്‍കി
അബുദാബി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവായ്‌ക്ക്‌ അബുദാബി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ സ്വീകരണവും അനുമോദന സമ്മേളനവും നടത്തുന്നു.

25 ലക്ഷത്തില്‍പരം വിശ്വാസികളുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്കയായി സ്ഥാനമേറ്റതിനുശേഷം ആദ്യമായി യുഎഇ തലസ്ഥാനമായ അബുദാബി സന്ദര്‍ശിക്കുന്ന പരിശുദ്ധ പിതാവിന്‌ ഏപ്രില്‍ 25ന്‌ വൈകുന്നേരം ഏഴിന്‌ അബുദാബി കത്തീഡ്രലില്‍ സ്വീകരണം നല്‍കും.

ഇടവകയുടെ കാവല്‍ പിതാവായ സെന്റ്‌ ജോര്‍ജിന്റെ പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക്‌ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കുന്നതും ഇന്ത്യയില്‍ കാതോലിക്കേറ്റ്‌ സ്ഥാപിതമായതിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്‌ഘാടനവും നിര്‍വഹിക്കും.

അനുമോദന സമ്മേളനത്തില്‍ യുഎഇയുടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഷെയ്‌ഖ്‌ നഹ്യാന്‍ മബറാക്ക്‌ അല്‍ നഹ്യാന്‍, ഇന്ത്യന്‍ അംബാസിഡര്‍ എം.കെ. ലോകേഷ്‌, തിരുമേനിമാര്‍, ഇതരസഭാ നേതാക്കന്മാര്‍, വ്യവസായ പ്രമുഖര്‍, വിവിധ സാംസ്‌കാരിക, സാമുദായിക നേതാക്കന്മാര്‍ തുടങ്ങി നിരവധി വിശിഷ്‌ടാതിഥികള്‍ പങ്കെടുക്കും.

മലങ്കര സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ്‌ മാര്‍ ഏലിയാസ്‌ മെത്രാപ്പോലീത്ത രക്ഷാധികാരിയായും ഇടവക വികാരി ഫാ. വി.സി. ജോസ്‌, ഫാ. ചെറിയാന്‍ കെ. ജേക്കബ്‌, ട്രസ്റ്റി കെ.കെ. സ്റ്റീഫന്‍, സെക്രട്ടറി കെ.ഇ. തോമസ്‌ എന്നിവരുടെ നേതൃത്വത്തിലും വിവിധ സബ്‌ കമ്മറ്റികള്‍ രൂപീകരിച്ചു.
അബുദാബിയില്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയ്‌ക്ക്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക