Image

ഗ്രീന്‍കാര്‍ഡ് (കവിത: മോന്‍സി കൊടുമണ്‍)

Published on 18 May, 2019
ഗ്രീന്‍കാര്‍ഡ് (കവിത: മോന്‍സി കൊടുമണ്‍)
ജീവിതസാഗരത്തില്‍
മറുകര തുഴഞ്ഞിടും
ഏകന്തപഥികന്‍
ഓന്തിനെപ്പോലെ നിറംമാറും
മന്‍ഹാട്ടന്‍ നഗരത്തിലെത്തി
ഒരിക്കല്‍
26 ഫെഡറല്‍ പ്ലാസായുടെ മുന്നില്‍
ഒരു കാര്‍ഡ് കരസ്ഥമാക്കിടാന്‍
ഉറങ്ങാത്ത
മഹാനഗര മേ!
അവനെന്നു മുറങ്ങാത്ത
രാവുകളായി
ബേബി സിറ്റിംങ്ങ്, നൈറ്റ് ഡ്യൂട്ടി
മോര്‍ട്ട്‌ഗേജ് പിന്നെ
പ്ലാസ്റ്റിക് കാര്‍ഡിന്‍ തീരാക്കടങ്ങള്‍
ചിറകറ്റ പക്ഷിപോല്‍
ഒരു നഴ്‌സിംഗ് ഹോമില്‍ അവന്‍
ഒരിക്കലും ഉണരാതെ കിടന്നു
പിറന്ന നാടിനു മരീചികയായി.
 
Join WhatsApp News
Tom abraham 2019-05-19 07:42:32
Why so negative about land of opportunities ?
Why only greencard, citizenship & govt jobs ?
Blondes in beaches an inspiration ! No ? 
Free elections, plenty of choices..who can go back ?



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക