Image

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ

Published on 19 May, 2019
ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ
 ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ. തിരഞ്ഞെടുപ്പിന്‌ ശേഷം അക്കാര്യം അറിയാം. കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സിന്‍ഹ പറഞ്ഞു. നരേന്ദ്ര മോദി തരംഗത്തില്‍ നിന്ന്‌ നരേന്ദ്ര മോദി തകര്‍ച്ചയിലേക്ക്‌ ബിജെപി വീഴുമെന്നും, രാജ്യം അതിന്‌ സാക്ഷ്യം വഹിക്കുമെന്നും സിന്‍ഹ പറയുന്നു.

അതേസമയം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകരുമെന്നും, ഇല്ലാതാവുമെന്നും സിന്‍ഹ വ്യക്തമാക്കി. 1 ബിജെപി എല്ലായിടത്തും തകര്‍ച്ചയെ നേരിടുകയാണ്‌. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന്‌ അവര്‍ ഇല്ലാതാവും. ഉത്തര്‍പ്രദേശില്‍ അവര്‍ തകര്‍ന്നടിയും.

വ്യക്തമായ ആസൂത്രണമില്ലാതെ നടപ്പാക്കിയ ജിഎസ്‌ടി, നോട്ടുനിരോധനം എന്നിവ ബിജെപിയുടെ അന്തകനാവും. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയമാണ്‌ കളിക്കുന്നത്‌. അവര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ്‌ ഇത്തരം വൃത്തിക്കെട്ട രീതി പരീക്ഷിക്കുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക