Image

ഇന്ത്യയും കുവൈറ്റും തമ്മില്‍ ഉഭയ കക്ഷി സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 25 April, 2012
ഇന്ത്യയും കുവൈറ്റും തമ്മില്‍ ഉഭയ കക്ഷി സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചു
കുവൈറ്റ്‌: ആരോഗ്യ സേവന രംഗത്ത്‌ ഇന്ത്യയും കുവൈറ്റും തമ്മില്‍ ഉഭയ കക്ഷി സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യക്കുവേണ്‌ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി പി.കെ. പ്രധാനും കുവൈറ്റിനു വേണ്‌ടി കുവൈറ്റ്‌ ആരോഗ്യ വകുപ്പ്‌ അണ്‌ടര്‍ സെക്രട്ടറി ഡോ. ഇബ്രഹിം അല്‍ അബ്ദുള്‍ ഹാദിയും കരാറില്‍ ഒപ്പുവച്ചു.

ആരോഗ്യ സേവന രംഗത്ത്‌ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ പുതിയ ഉടമ്പടി സഹായിക്കുമെന്ന്‌ ഇന്ത്യന്‍ ഡോക്‌ടേഴ്‌സ്‌ ഫോറം പ്രസിഡന്റ ഡോ. നമ്പൂരി പറഞ്ഞു. പുതിയ ഉടമ്പടിയിലൂടെ പാരമ്പര്യ ചികിത്സയടക്കം വിവിധ ചികിത്സാ വിഭാഗങ്ങള്‍ക്‌ അംഗീകാരം ലഭിക്കുമെന്നതാണ്‌ ഒരു വലിയ നേട്ടം.

കൂടാതെ ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചുവരുന്ന ഡോക്ടര്‍മാര്‍ക്കും പാരാ മെഡിക്കല്‍ ജീവനക്കാര്‍ക്കും ജോലിക്കയറ്റത്തിനു സഹായകമാകും. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള നാല്‌ മെഡിക്കല്‍ കോളജുകളില്‍ നിന്നും ബിരുധാനന്ദര ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക്‌ മാത്രമേ സ്‌പെഷലിസ്റ്റ്‌ പദവി നല്‍കിയിരുന്നുള്ളൂ. പുതിയ കരാറിലൂടെ കൂടുതല്‍ കോളജുകള്‍ക്ക്‌ അംഗീകാരം നല്‍കാന്‍ വഴിതുരക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഡോക്‌ടേഴ്‌സ്‌ ഫോറം വൈസ്‌ പ്രസിഡന്റ്‌ ഡോ. അമീര്‍ അഹമദ്‌ പറഞ്ഞു.

കുവൈറ്റി ഡോക്ടര്‍മാര്‍ക്ക്‌ ഇന്ത്യയില്‍ പരിശീലനം നല്‍കുക കുവൈറ്റില്‍ നിന്നുള്ള രോഗികളെ വിദഗ്‌ധ ചികിത്സക്കായും മെഡിക്കല്‍ ടൂറിസത്തിനുമായി ഇന്ത്യയിലേക്ക്‌ പോകുന്നത്‌ പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങളും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക