Image

കാസര്‍കോട്‌, കണ്ണൂര്‍ ജില്ലകളിലെ ഏഴുബൂത്തുകളില്‍ ഇന്ന്‌ റീപോളിങ്‌

Published on 19 May, 2019
കാസര്‍കോട്‌, കണ്ണൂര്‍ ജില്ലകളിലെ ഏഴുബൂത്തുകളില്‍ ഇന്ന്‌ റീപോളിങ്‌

കണ്ണൂര്‍: കള്ളവോട്ട്‌ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ വോട്ടെടുപ്പ്‌ റദ്ദാക്കിയ കാസര്‍കോട്‌, കണ്ണൂര്‍ ജില്ലകളിലെ ഏഴുബൂത്തുകളില്‍ റീപോളിങ്‌നടക്കുന്നു. കാസര്‍കോട്‌ ലോക്‌സഭാ മണ്ഡലത്തിലെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ്‌ റീപോളിങ്‌ നടക്കുന്നത്‌. രാവിലെ ഏഴുമുതല്‍ വൈകീട്ട്‌ ആറുവരെ നടക്കുന്ന വോട്ടെടുപ്പ്‌.

പാമ്പുരുത്തി മാപ്പിള എ.യു.പി. സ്‌കൂള്‍, ബൂത്ത്‌ നമ്പര്‍ 166. പിലാത്തറ യു.പി. സ്‌കൂള്‍ ബൂത്ത്‌ നമ്പര്‍ 19. കുന്നിരിക്ക യു.പി. സ്‌കൂള്‍ ബൂത്ത്‌ നമ്പര്‍ 52, 53. പുതിയങ്ങാടി ജുമാഅത്ത്‌ ഹൈസ്‌കൂള്‍ -69, 70 ബൂത്തുകള്‍.

കൂളിയാട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ -ബൂത്ത്‌ നമ്പര്‍ 48. എന്നിവടങ്ങളിലാണ്‌ റീപോളിങ്‌ നടക്കുന്നത്‌. റീപോളിങ്‌ നടക്കുന്ന ബൂത്തുകളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ബൂത്തുകളില്‍ വെബ്‌കാസ്റ്റിങ്ങിനുപുറമേ വീഡിയോ കവറേജും ഉണ്ടാകും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക