Image

കേദാര്‍നാഥിലെ മോദിയുടെ യാത്രിയും ധ്യാനവും നിയമവിരുദ്ധമെന്ന് മമതാ ബാനര്‍ജി

കല Published on 19 May, 2019
കേദാര്‍നാഥിലെ മോദിയുടെ യാത്രിയും ധ്യാനവും നിയമവിരുദ്ധമെന്ന് മമതാ ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തുറന്ന യുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിയുടെ കേദാര്‍നാഥ് യാത്ര നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ മമത തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മെയ് 17ന് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മോദി കേദാര്‍നാഥ് യാത്ര തീരുമാനിച്ചു. തുടര്‍ന്ന് സന്ദര്‍ശന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. മോദി ഗുഹയില്‍ ധ്യാനിക്കുന്ന ദൃശ്യങ്ങള്‍ വരെ ഫോട്ടോഗ്രാഫറെ വെച്ച് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചു. ഇത് തിരഞ്ഞെടുപ്പ് പ്രചരണ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പറയുന്നു. 
ഇത് കൂടാതെ കേദാര്‍നാഥ് പുനരുദ്ധാരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും മോദി യാത്രയില്‍ പറഞ്ഞിരുന്നു. പരസ്യ പ്രചരണം അവസാനിച്ചതിനു ശേഷമുള്ള ഈ നടപടി തീര്‍ത്തും തെറ്റാണെന്ന് തൃണമുല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രമാണ് മോദി നടത്തിയത് എന്നാണ് മമതയുടെ ആരോപണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക