Image

സ്വവര്‍ഗാനുരാഗി എന്ന് വെളിപ്പെടുത്തി സ്പ്രിന്‍റ് താരം ദ്യുതി ചന്ദ്

കല Published on 19 May, 2019
സ്വവര്‍ഗാനുരാഗി എന്ന് വെളിപ്പെടുത്തി സ്പ്രിന്‍റ് താരം ദ്യുതി ചന്ദ്

സ്വവര്‍ഗാനുരാഗികള്‍ സ്വയം വെളിപ്പെടുത്താന്‍ മടിക്കുന്ന കാലത്തിന് മാറ്റം പ്രഖ്യാപിക്കുകയാണ് ഇന്ത്യയുടെ അഭിമാന കായികതാരം ദ്യുതി ചന്ദ്. വര്‍ഷങ്ങളായി തന്‍റെ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കി. എന്നാല്‍ തന്‍റെ പങ്കാളിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ദ്യുതി പറയുന്നു. 
സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറയുന്ന രാജ്യത്തെ ആദ്യത്തെ കായിക താരമാണ് ഒഡീഷയിലെ ജയ്പൂര്‍ സ്വദേശിയായ ദ്യുതി. 100 മീറ്റര്‍ ദേശിയ റെക്കോഡുകാരിയായ ദ്യുതി 2018 ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡല്‍ നേടിയിരുന്നു. നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പിനും ടോക്കിയോ ഒളിമ്പിക്സിനും യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് ഇരുപത്തിമൂന്നുകാരി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക