Image

കായംകുളം കെഎസ്‌ആര്‍ടിസി കാന്റീനില്‍ മിന്നല്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

Published on 19 May, 2019
കായംകുളം കെഎസ്‌ആര്‍ടിസി കാന്റീനില്‍ മിന്നല്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആലപ്പുഴ : കായംകുളം കെഎസ്‌ആര്‍ടിസി കാന്റീനില്‍ മിന്നല്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പധികൃതര്‍ . കാന്റീനില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടുകയും വൃത്തഹീനമായ സാഹചര്യവും കണക്കിലെടുത്ത് കാന്റീന്‍ അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ ഉടമക്ക് നിര്‍ദ്ദേശവും നല്‍കി.

നിരന്തരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്ബും കായംകുളത്തെ കെഎസ് ആര്‍ടിസി ക്യാന്റീനില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടി എന്ന നിലയിലും പുതിയ പരാതികളുടെ അടിസ്ഥാനത്തിലും സ്ഥലം എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരവുമാണ് ഇവിടെ വീണ്ടും പരിശോധന നടത്തിയത്. ആഹാരസാധനങ്ങളിലെല്ലാം ഈച്ചയരിക്കുന്നതായി കണ്ടെത്തി . സ്റ്റോര്‍ റൂമില്‍ കൂടിയിട്ടിരിക്കുന്ന ചപ്പ് ചവറുകള്‍ക്കിടയില്‍ പാറ്റ തുടങ്ങിയ ക്ഷുദ്രജീവികളെ കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു. മത്സ്യത്തിനും ഇറച്ചിക്കുമൊപ്പം ഒരേ ഫ്രീസറില്‍ തന്നെ ജ്യൂസിനായി ഉപയോഗിക്കുന്ന ഐസും പഴവര്‍ഗങ്ങളും കൂടി ചേര്‍ന്ന നിലയിലും കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക