Image

102 വയസില്‍ ഹിമാചല്‍ പ്രദേശില്‍ ശ്യാം സരണ്‍ നേഗി വോട്ട് ചെയ്തു

Published on 19 May, 2019
102 വയസില്‍ ഹിമാചല്‍ പ്രദേശില്‍ ശ്യാം സരണ്‍ നേഗി വോട്ട് ചെയ്തു

ഷിംല: ഒരു നൂറ്റാണ്ട് നീണ്ട ജീവിത കാലത്തില്‍ ഒരൊറ്റ വോട്ട് പോലും പാഴാക്കാത്ത സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വോട്ടര്‍ ആരെന്ന് ചോദിച്ചാല്‍ 102 വയസുള്ള ശ്യാം സരണ്‍ നേഗിയാണെന്ന് പറയാം. ലോക് സഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ടമായ ഇന്ന് ഹിമാചല്‍ പ്രദ്ശിലെ കല്‍പ്പ ജില്ലയിലെ പോളിംങ് ബൂത്തില്‍ 102 വയസുള്ള ശ്യാം സരണ്‍ നേഗി വിരല്‍ മഷി പുരട്ടിയത് സമ്മതിദാനവകാശമെന്ന ഇന്ത്യയിലെ ഓരോ പൌരന്‍റെയും അവകാശബോധത്തിന്‍റെ ഉറപ്പിക്കലിന്മേല്‍ കൂടിയാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷന്‍ ഡ്യൂട്ടിയുണ്ടായിരുന്ന നേഗി കാലത്ത് ഏഴ് മണിയ്ക്ക് തന്നെ പോളിംങ് ബൂത്തിലെത്തി വോട്ട് ചെയ്തു.

'പ്രത്യേക പാര്‍ട്ടികള്‍ക്കല്ല, സത്യസന്ധരും ഊര്‍ജ്ജസ്വലരുമായ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ലമെന്‍റിലേക്ക് നിങ്ങളെ പ്രതിനിധാനം ചെയ്ത് പറഞ്ഞയക്കേണ്ടത്' വോട്ട് ചെയ്ത ശേഷം നേഗി മാധ്യമങ്ങളോട് പറഞ്ഞു. 1890ല്‍ ആരംഭിച്ച പ്രഥം പ്രഥമിക് വിദ്യാലയ സ്കൂളിലെ പോളിംഗ് ബൂത്തിലെ വഴിയില്‍ ചുവന്ന പരവതാനി വിരിച്ച്‌ നേഗിയ്ക്ക് നല്‍കിയത് വലിയ സ്വീകരണം. 1951 ല്‍ നേഗി വോട്ട് ചെയ്തതും ഇതേ സ്കൂളിലെത്തിയായിരുന്നു. 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 13 നിയമസഭാ തെരഞ്ഞെടുപ്പിലും നേഗി മുടങ്ങാതെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക