Image

കര്‍ദ്ദിനാള്‍ മാര്‍ആലഞ്ചേരിക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ചത്‌ ഫാ. ടോണി കല്ലൂക്കാരന്റെ നിര്‍ദ്ദേശപ്രകാരം; ഐഐടി വിദ്യാര്‍ഥി ആദിത്യയുടെ രഹസ്യമൊഴി

Published on 19 May, 2019
കര്‍ദ്ദിനാള്‍ മാര്‍ആലഞ്ചേരിക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ചത്‌ ഫാ. ടോണി കല്ലൂക്കാരന്റെ നിര്‍ദ്ദേശപ്രകാരം; ഐഐടി വിദ്യാര്‍ഥി ആദിത്യയുടെ രഹസ്യമൊഴി


സീറോ മലബാര്‍ സഭ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വകാര്യ ബാങ്കില്‍ നിക്ഷേപമുണ്ടെന്നു കാണിക്കുന്ന രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന്‌ ഇ മെയില്‍ വഴി അയച്ചത്‌ താനാണെന്നും രേഖങ്ങള്‍ നിര്‍മ്മിച്ചത്‌ ഫാ. ടോണി കല്ലൂക്കാരന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ഐഐടി വിദ്യാര്‍ത്ഥി ആദിത്യ.

തന്നെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇത്തരത്തിലുള്ള രേഖകള്‍ നിര്‍മ്മിച്ചതെന്നും ആദിത്യയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.

കോടതിയോട്‌ കൂടുതല്‍ കാര്യം വെളിപ്പെടുത്താനുണ്ടെന്നും ആദിത്യന്‍ പറഞ്ഞു. വ്യാജരേഖ അപലോഡ്‌ ചെയ്‌തതിനാലാണ്‌ ആദിത്യന്റെ അറസ്റ്റ്‌. രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്‌ അപേക്ഷ നല്‍കിയേക്കും.

ഇതിനിടെ അറസ്റ്റിലായ ആദിത്യനെ റിമാന്‍ഡില്‍ വിട്ടു. സഭയില്‍ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുക ആയിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു.

അതേസമയം, കേസില്‍ മുരിങ്ങുര്‍ സാന്‍ജോ പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെതിരെ അന്വേഷണം തുടരുകയാണ്‌. കഴിഞ്ഞദിവസം രാത്രി വികാരിയെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ മടങ്ങുകയായിരുന്നു.

രേഖകള്‍ ഇ-മെയിലൂടെ സഭയുടെ മുന്‍ പി.ആര്‍.ഒ ഫാ. പോള്‍ തേലക്കാട്ടിനും അവിടെ നിന്ന്‌ അഡ്‌മിനിസ്‌ട്രേറ്ററായ ബിഷപ്പ്‌ മനത്തോടത്തിനും ലഭിച്ചു. സിനഡില്‍ രേഖകള്‍ ചര്‍ച്ചക്ക്‌ വന്നപ്പോള്‍ ബാങ്ക്‌ രേഖകള്‍ വ്യാജമാണെന്ന്‌ കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.

ഇതോടെ സഭ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രേഖകള്‍ ലഭിച്ചുവെന്ന്‌ പറയുന്ന ബിസനസ്‌ സ്ഥാപനത്തിന്റെ സെര്‍വറില്‍ ഇപ്പോള്‍ രേഖകളില്ല. ഈ സ്ഥാപനത്തിലെ സിസ്റ്റങ്ങളുടെ ചുമതലക്കാരനായിരുന്നു ആദിത്യന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക