Image

എക്‌സിറ്റ്‌ പോളുകള്‍ തള്ളിക്കളയൂ, എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്ന്‌ മമത

Published on 19 May, 2019
എക്‌സിറ്റ്‌ പോളുകള്‍ തള്ളിക്കളയൂ, എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്ന്‌ മമത


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ   പുറത്ത്‌ വന്ന നാലു എക്‌സിറ്റ്‌ പോള്‍ സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരുമെന്ന ഫലങ്ങളാണ്‌ വന്നത്‌. ഇതോടെ പ്രതിപക്ഷ കക്ഷികള്‍ നിരാശയിലേക്ക്‌ പോകരുതെന്ന ആഹ്വാനവുമായി മമത ബാനര്‍ജി രംഗത്ത്‌. പ്രതിപക്ഷ കക്ഷികള്‍ മറ്റെല്ലാ ദേഷ്യങ്ങളും മറന്നു ഒന്നിച്ചു നില്‍ക്കണമെന്നാണ്‌ മമതയുടെ ആഹ്വാനം.

മമതയെയും രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയും ഞെട്ടിച്ചു കൊണ്ട്‌ ബംഗാളില്‍ബിജെപി 19 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നാണ്‌ ഇന്ത്യ ടുഡേ ആക്‌സിസ്‌ സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്‌. മമതയ്‌ക്കും ബിജെപിക്കും ഒരേ പോലെ സീറ്റുകളാണ്‌ ബിജെപിക്ക്‌ പ്രവചിക്കുന്നത്‌.

മമത വിരുദ്ധ വോട്ടുകളെല്ലാം തന്നെ ചെന്നെത്തിയിരിക്കുന്നത്‌ ബിജെപിയിലേക്കാണെന്നതാണ്‌ ഏറെ ശ്രദ്ധേയം. ബംഗാളില്‍ ഇടതു മുന്നണി തകര്‍ന്നു എന്നത്‌ തന്നെയാണ്‌ ഇതില്‍ നിന്നും വ്യക്തമാകുന്നത്‌.

ബിജെപി ബംഗാളിലെ പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ്‌. അതെ സമയം കോണ്‍ഗ്രസിനും സീറ്റുകളൊന്നും പ്രവചിച്ചിരിക്കുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക