Image

ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടം തുള്ളല്‍ ചിത്രീകരിക്കണമായിരുന്നോ? വിമര്‍ശകരോട് പൃഥ്യിരാജിന്റെ മറുപടി

Published on 19 May, 2019
ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടം തുള്ളല്‍ ചിത്രീകരിക്കണമായിരുന്നോ?  വിമര്‍ശകരോട്  പൃഥ്യിരാജിന്റെ മറുപടി

പൃഥ്യിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. അതിനിടെ ലൂസിഫറിനെതിരെ വിവാദങ്ങളും പുറത്തുവന്നിരുന്നു. സ്ത്രീ വിരുദ്ധതയുള്ള സിനിമകളുടെ ഭാഗമാകില്ലെന്ന നടനും സംവിധായകനുമായ പൃഥ്യിരാജിന്റെ പരാമര്‍ശത്തെയും ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തേയും ബന്ധപ്പെടുത്തിയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. വിവാദങ്ങളില്‍ പ്രതികരണമറിയിക്കുതയാണ് പൃഥ്യിരാജിപ്പോള്‍

നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്? അത് എങ്ങനെയാണ്  ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്?  മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ?' പൃഥ്വിരാജ് ചോദിച്ചു

സ്ത്രീകളെ തരംതാഴ്ത്തുന്ന രീതിയില്‍ സംസാരിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന് പൃഥ്യിരാജ് മുമ്പ് ഫേയ്‌സ്ബുക്കിന്‍ കുറിച്ചിരുന്നു. ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ പൃഥ്യിയുടെ ആദ്യ ചിത്രത്തില്‍ തന്നെ ഐറ്റം ഡാന്‍സ് നമ്പര്‍ ഉള്‍പ്പെടുത്തിയതെന്തിനാണെന്നാണ് പലരും വിമര്‍ശിച്ചത്. 

സിനിമ വലുതോ ചെറുതോ എന്ന് നോക്കിയല്ല ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടതെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് തീരുമാച്ചിട്ടില്ലെന്നും പൃഥ്യിരാജ് പറയുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്യി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക