Image

കോട്ടയം ഹൂസ്റ്റണ്‍ ക്ലമ്പിന് പുതിയ സാരഥികള്‍

പി പി ചെറിയാന്‍ Published on 20 May, 2019
കോട്ടയം ഹൂസ്റ്റണ്‍ ക്ലമ്പിന് പുതിയ സാരഥികള്‍
ഹൂസ്റ്റണ്‍: കോട്ടയം ക്ലമ്പ് ഹൂസ്റ്റന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും, വാര്‍ഷിക പൊതുയോഗവും പുതിയ ഭാര വാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

മെയ് 12 ഞായറാഴ്ച 3 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള ദേശീ റസ്‌റ്റോറന്റില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങും പ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിനും, സംഘടനാ ചര്‍ച്ചകള്‍ക്കും ശേഷം ഇലക്ഷന്‍ കമ്മീഷണര്‍ തോമസ് കെ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബാബു ചാക്കോ (പ്രസിഡന്റ്), ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ (ചെയര്‍മാന്‍), തോമസ് കെ വര്‍ഗീസ് (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), മോന്‍സി കുര്യാക്കോസ്, മാത്യു ചന്നപ്പാറ( വൈസ് പ്രസിഡന്റമാര്‍), സുകു ഫിലിപ്പ് (സെക്രട്ടറി), ഷിബു കെ മാണി (ജോ സെക്രട്ടറി) കുര്യന്‍ ചന്നപ്പാറ (ട്രഷറര്‍), ചാക്കോ ജോസഫ് (ജോ ട്രഷറര്‍), ആന്‍ഡ്രൂസ് ജേക്കബ്, മധു ചേരിക്കല്‍, സജി ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റഴ്‌സ്), അജി കോര (മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍), ഷോണ്‍ തോമസ്, സജിത് കുര്യന്‍, റെജി കോട്ടയം (സ്‌പോര്‍ട്ട്‌സ് ആന്റ് ഗെയിംസ് കോര്‍ഡിനേറ്റര്‍മാര്‍) എസ് കെ ചെറിയാന്‍, പി ആര്‍ ഒ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കോട്ടയം ക്ലമ്പിന് വുമണ്‍സ് ഫോറം രൂപീകരിക്കണമെന്നാശയം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി സുകു ഫിലിപ്പ് കൃതജ്ഞത അറിയിച്ചു. ക്ലമ്പിന്റെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അധ്യര്‍ത്ഥിച്ചു
കോട്ടയം ഹൂസ്റ്റണ്‍ ക്ലമ്പിന് പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക