Image

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റ് അടുത്തമാസം ആരംഭിക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 20 May, 2019
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റ് അടുത്തമാസം ആരംഭിക്കും (ഏബ്രഹാം തോമസ്)
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം 23 ആയി. ഇവരുടെ എല്ലാവരുടെയും പോകട്ടെ, പകുതി പേരുടെ പേരുകള്‍ പോലും അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് പറയാന്‍ കഴിയുകയില്ല. ഇവര്‍ എവിടെ നിന്ന് വരുന്നുവെന്നോ ഇതുവരെ എന്തെങ്കിലും ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുവെന്നോ ഇവര്‍ എന്തിനു വേണ്ടി നിലകൊള്ളുന്നുവെന്നോ ഇവര്‍ തമ്മില്‍ ആശയപരമായി എന്താണ് വ്യത്യാസമെന്നോ അധികമാര്‍ക്കും അറിയില്ല.

ഇവരാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ ടിക്കറ്റിന് ശ്രമിക്കുന്നത്. 2016 ലെ റിപ്പബ്ലിക്കന്‍ പാര്‍്ട്ടി പ്രസിഡന്റ് ടിക്കറ്റ് മോഹികളെയും 1976 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മത്സരരംഗത്തുണ്ടായിരുന്നവരെയും കാള്‍ കൂടുതലാണിവര്‍. ഈ റിക്കാര്‍ഡ് സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയുടെ ഊര്‍ജ്ജസ്വലതയായി ചിലര്‍ വിശേഷിപ്പിക്കുന്നു. 2010, 2014, 2016 വര്‍ഷങ്ങളിലെ പരാജയങ്ങള്‍ പാര്‍ട്ടി അംഗങ്ങളുടെ വീര്യം നശിപ്പിച്ചിട്ടില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇത്രയധികം പ്രത്യാശികള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നുമാണ് ഇവരുടെ ഭാഷ്യം. മറ്റ് ചിലര്‍ പാര്‍ട്ടിയ്ക്കുള്ളിലെ അച്ചടകമില്ലായ്മയും ഒറ്റക്കെട്ടായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിനെ നേരിടാനുള്ള കഴിവില്ലായ്മയുമായി ഇത് വിലയിരുത്തുന്നു.

വളരെ വ്യത്യസ്തമായ മത്സരരംഗം ഡെമോക്രാറ്റുകള്‍ ആശയപരമായും തലമുറകളായും വര്‍ഗ, ലിംഗ, ഭൂമിശാസ്ത്രപരമായും എങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ആരുടെ ശബ്ദമാണ് കേള്‍ക്കേണ്ടത് ഏത് വിഭാഗം വോട്ടര്‍മാരെയാണ് ആദ്യം സ്വീധീനിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍്ട്ടിക്കുള്ളില്‍ അധികാരവടംവലി നടക്കുന്നുണ്ട്.
നോമിനേഷന്‍ മത്സരം പാര്‍ട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങള്‍ക്ക് അവസാനമാവുകയില്ല. ട്രമ്പിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തില് ഒരു ഒത്തുതീര്‍പ്പ് സാധ്യമായേക്കാം. എന്നാല്‍ ഈ കിടമത്സരങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കും.

ഇത്രയധികം സ്ഥാനാര്‍ത്ഥികള്‍ക്ക് അര്‍ഹിക്കുന്ന സമയവും സ്ഥലവും നല്‍കാന്‍ മാധ്യമങ്ങള്‍ പണിപ്പെടും, ഒരു മാസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളുടെ സംവാദപരമ്പര ആരംഭിക്കുകയാണ്. ആദ്യ വേദി ഫ്‌ളോറിഡായിലെ മയാമിയാണ്. ഡെമോക്കാറ്റിക് ഡെലിഗേറ്റ് റിച്ച് സംസ്ഥാനമാണ് ഫ്‌ളോറിഡ. മത്സരരംഗത്തിന്റെ വിസ്താരം കണക്കിലെടുക്കുമ്പോള്‍ ഡിബേറ്റുകള്‍ ഒന്നിലധികം രാത്രികളില്‍ നടത്തേണ്ടിവരും. മാധ്യമങ്ങളുടെ പ്രഭാപൂരം സ്ഥാനാര്‍ത്ഥികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കില്‍ പണം ഒഴുകുകയില്ല. ഫണ്ടില്ലെങ്കില്‍ പ്രചരണം താനേ നില്‍ക്കും. ഈ തിരിച്ചറിവാണ് ഓരോ സ്ഥാനാര്‍ത്ഥിയുടെയും തന്ത്രം മെനയലിന് പിന്നില്‍.

2020 ലെ ടിക്കറ്റിന് ഇത്രയധികം പ്രത്യാശികളുണ്ടാവാന്‍ കാരണം മറ്റൊരു തിരിച്ചറിവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് വ്യവസായ പ്രധാന സംസ്ഥാനങ്ങളില്‍ ട്രമ്പിന് വെറും 77,000 വോട്ടുകള്‍ അധികം ലഭിച്ചതുകൊണ്ടാണഅ പ്രസിഡന്റാവാന്‍ കഴിഞ്ഞത്. ഇപ്രാവശ്യം എങ്ങനെയെങ്കിലും ഡെമോക്രാറ്റിക് പാര്‍്ട്ടിയുടെ ടിക്കറ്റ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ ഈ മൂന്ന് സ്ംസ്ഥാനങ്ങളും, പാട്ടിലാക്കാന്‍ ശ്രമിച്ചാല്‍ മതി. മത്സര രംഗത്തെ ബാഹുല്യം ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും വലിയ പ്രയാസമില്ലാതെ തകര്‍ക്കപ്പെടാവുന്നവരാണെന്ന് സൂചന നല്‍കുന്നു. മുന്‍ വൈസ് പ്രസിഡന്റ്  ജോ ബൈഡനും വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സുമാണ് ഈ രണ്ടു പേര്‍. ബൈഡന്‍ ശക്തമായ രംഗപ്രവേശമാണ് നടത്തിയത്. എന്നാല്‍ നീണ്ടു നില്‍ക്കുന്ന പ്രചരണകാലത്തിനിടയില്‍ സ്വയം വരുത്തുന്നതോ എതിരാളികള്‍ സൃഷ്ടിക്കുന്നതോ  ആയ പ്രശ്‌നങ്ങള്‍ അതിജീവിക്കുക ചിലപ്പോള്‍ ദുഷ്‌കരമായി തീരാറുണ്ട്.
ഡിബേറ്റുകള്‍ പുരോഗമിക്കുമ്പോള്‍ പലപ്പോഴും പ്രധാനപ്രശ്‌നങ്ങള്‍ വിസ്മൃതിയിലാവാറുണ്ട്. ചിലപ്പോള്‍ വളരെ നിസ്സാരമായ പ്രശ്‌നങ്ങള്‍ക്കാവും വലിയ പ്രാധാന്യവും ഡിബേറ്റുകളുടെ കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യുക. അക്രമ കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗീകാതിക്രമങ്ങള്‍ക്കും ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടാവണോ തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
ഇത്തരം ഡിബേറ്റുകള്‍ ട്രമ്പിനും ട്രമ്പിന്റെ പ്രചരണവിഭാഗത്തിനും എടുത്ത് ഉപയോഗിക്കാവുന്ന ആയുധങ്ങളായി മാറുകയും ഡിബേറ്റുകളിലെ ചില വിചിത്രവാദങ്ങള്‍ ട്രമ്പ് ഉദ്ധരിക്കുകയും ചെയ്തു എന്ന് വരാം. ഡെമോക്രാറ്റുകളുടെ വ്യത്യസത സ്വരങ്ങള്‍ സ്വരചേര്‍ച്ചയില്ലായ്മയായും വ്യാഖ്യാനിക്കപ്പെടാം.
ഇപ്പോള്‍ മത്സരരംഗത്തുള്ളവരെ മുഴുവനും ഉള്‍ക്കൊള്ളാനോ അവരെ മനസ്സിലാക്കുവാനോ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ള അമേരിക്കക്കാര്‍ക്ക് പോലും ആവില്ല. എങ്കിലും അവരുടെ അറിവിന് വേണ്ടി- ആ 23 പേര്‍ ഇവരാണ്:
മൈക്കേല്‍ ബെന്നറ്റ് ജോബൈഡന്‍, ബില്‍ ഡി ബ്ലാസിയോ, കോറി ബുക്കര്‍, സ്റ്റീവ് ബുള്ളക്ക്, ജെയ് ഇന്‍സ് ലീ, ജൂലിയന്‍ കാസ്‌ട്രോ, ജോണ്‍ ഡിലേനി, തുള്‍സി ഗബ്ബാര്‍ഡ്, ആന്‍ഡ്രൂയാംഗ്, കമല ഹാരിസ്, വെയ്ന്‍ മെസ്സാം, ബീറ്റോ ഒറൗര്‍കി, ടിം റയാന്‍, ബേണി സാന്‍ഡേഴ്‌സ്, സേഠ് മൗള്‍്ട്ടന്‍, ജോണ്‍ ഹിക്കന്‍ ലൂപ്പര്‍, എയ്മിക്ലോ ബുച്ചര്‍, എറിക് സ്വാല്‍ വെല്‍, പീറ്റ് ബട്ടീഗീഗ്, മരിയാന്‍ വില്യംസണ്‍, കിഴ്സ്റ്റണ്‍ ഗില്ലി ബ്രാന്‍ഡ്, എലിസബെത്ത് വാറന്‍.


Join WhatsApp News
Anthappan 2019-05-21 07:53:02
The judicial branch just delivered a sharp jab to the chin of President Donald Trump, in a foreboding omen for his strategy for thwarting investigations that threaten his presidency.

When a federal judge ruled Monday that the President's longtime accounting firm Mazars must hand over his financial records, he did not just deliver a win to stonewalled Democrats.
He made a sweeping point about Congress' power to hold a President to account -- in an argument that will reverberate throughout Trump's attempt to fend off an oversight offensive.
Judge Amit Mehta said it was "simply not fathomable" that a Congress that is constitutionally authorized to remove a president did not have the power to investigate him.
Psycho- trump voters 2019-05-20 13:32:25

The results of a new study examining potential links between psychopathic traits and political affiliation builds on previous research showing that people with conservative political views have slightly more psychopathic traits than their more liberal counterparts.

benoy 2019-05-20 11:02:49
എന്തായാലും നല്ലൊരു ടി വി കോമഡി ഷോക്കുള്ള വകയായി. Anyway, I can't wait to see democrats implode on its own 23 and counting candidates. 
നിയമത്തിന്‍ കരങ്ങള്‍ ചുരുളുന്നു 2019-05-20 13:11:58

Federal prosecutors in New York are scrutinizing tens of thousands of documents relating to Donald Trump's inauguration in a sign that the investigation into the committee's finances is advancing.

The President's Inaugural Committee handed over the cache of documents over the course of several weeks in response to a wide-ranging subpoena seeking documents, records, and communications concerning the inaugural's finances, vendors, and donors sent in February by the US attorney's office with the Southern District of New York. The last set of documents was produced within the last month,
booming economy 2019-05-20 13:18:03
Ford to cut 7,000 jobs by August, including 900 this week... where is bobby & the blind man. Farmers are bankrupt, due to the trade tariff.
സത്യം കുറേശെ 2019-05-21 05:36:33
The Democratic-led House Intelligence Committee voted on Monday to release transcripts of its two-day closed-door interview with former Donald Trump fixer Michael Cohen -- interviews that highlighted Cohen’s claim that Trump's lawyers edited his testimony and knew he lied to Congress about Trump’s business ties to Russia.
support Democrats 2019-05-20 05:14:28
First they came with the Muslim Ban, but I did not speak up because I was not a Muslim, then the transgender military ban, then people who kneel, then separating families, then shooting up synagogues, then women’s bodies. Wake up and
watch out & isolate the ignorant malayalees
വേണോ വേണോ റഷ്യന്‍ പണം 2019-05-20 05:18:14
A whistleblower just revealed Deutsche Bank covered up 2016 Kushner money transfers with Russia
STAND UP AMERICA 2019-05-20 15:05:07

Court documents reveal that the obstruction of justice detailed in the Mueller Report goes even deeper than we initially realized.

There was a massive effort to stop national security adviser Michael Flynn from cooperating with FBI investigators in order to protect Trump. More than ever, Congress needs to hold nationally televised public hearings to begin the process of holding this administration accountable for their criminal wrongdoing.

Demand hearings now: 888-724-8850.


 don't read the articles & comments of trump kisser the blind man & his side kick- they mislead you with their partisan nonsense.

NEWS Alert 2019-05-21 17:19:21

Former Secretary of State Rex Tillerson was spotted entering a congressional office building on Tuesday morning for what a committee aide told The Daily Beast was a meeting with the leaders of the House Foreign Affairs committee and relevant staff about his time working in the Trump administration.

Tillerson’s appearance took place as virtually every other Trumpworld luminary has been stonewalling congressional oversight efforts. At the same time that the former Secretary of State was speaking before lawmakers, former White House counsel Don McGahn was ignoring a subpoena to testify in front of the House Judiciary Committee.

Tillerson’s arrival at the Capitol was handled with extreme secrecy. No media advisories or press releases were sent out announcing his appearance. And he took a little noticed route into the building in order to avoid being seen by members of the media.

Spiritual leader 2019-05-22 17:09:47

James MacDonald, founder of Illinois’ Harvest Bible Chapel church, was indicted for attempting to hire a hitman to murder his son-in-law. He was planning on having his son-in-law murdered during a trip to Ken Ham's 'Creation Museum'.

MacDonald is also a ‘spiritual adviser’ of  Donald Trump.


വിലങ്ങുകള്‍ അടുക്കുന്നു 2019-05-22 16:43:44
Judge says Deutsche Bank, Capital One can give Trump financial records to House Democrats, CNBC reports.
 where are the blind supporters?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക