Image

കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

Published on 20 May, 2019
കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മുമ്‌ബ്‌ പറഞ്ഞ അഭിപ്രായത്തില്‍ ഇപ്പോഴും താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിണറായി പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയതിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്‌.

'ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത്‌ സംഭവിപ്പിച്ചത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. സമരം ചില ആള്‍ക്കാരെ ആക്രമിക്കാന്‍ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നു. ശബരിമലയെ സംരക്ഷിക്കാനായിരുന്നില്ലെന്ന്‌ അതിന്‌ നേതൃത്വം നല്‍കിയ ഒരു മഹതി തന്നെ തുറന്ന്‌ പറഞ്ഞു കഴിഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌ ശബരിമലയെ സംരക്ഷിക്കാനാണ്‌. ശബരിമലയുടെ വികസനത്തിനായി ചീഫ്‌ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അടുത്ത സീസണില്‍ ശബരിമലയില്‍ കൂടുതല്‍ ഉയര്‍ന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.' - മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രത്തിലെ കാര്യം അറിയാന്‍ 23 വരെ നമുക്ക്‌ കാത്തിരിക്കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 2004ല്‍ എന്‍ഡിഎ വരും എന്നായിരുന്നു മിക്ക എക്‌സിറ്റ്‌ പോളുകളും പ്രവചിച്ചത്‌. പക്ഷേ വന്നത്‌ യുപിഎ സര്‍ക്കാരായിരുന്നു.

എക്‌സിറ്റ്‌ പോളുകള്‍ മിക്കപ്പോഴും തെറ്റിപ്പോയിട്ടുണ്ട്‌. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങള്‍ വച്ച്‌ ചര്‍ച്ച നടത്തേണ്ടതില്ലെന്നും ഇനിയിപ്പോള്‍ ഏതായാലും ഫലം വരട്ടെ എന്നും പിണറായി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക