Image

വിജയം ഉറപ്പിച്ച്‌ അമിത്‌ ഷാ.... എന്‍ഡിഎ പാര്‍ട്ടികള്‍ക്ക്‌ നാളെ അത്താഴവിരുന്ന്‌

Published on 20 May, 2019
വിജയം ഉറപ്പിച്ച്‌ അമിത്‌ ഷാ.... എന്‍ഡിഎ പാര്‍ട്ടികള്‍ക്ക്‌ നാളെ അത്താഴവിരുന്ന്‌


ദില്ലി: എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിക്ക്‌ വന്‍ ഭൂരിപക്ഷം പ്രവചിച്ചതോടെ നീക്കങ്ങള്‍ സജീവമാക്കി പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ ഷാ. എന്‍ഡിഎയിലെ പാര്‍ട്ടികള്‍ക്കെല്ലാം അത്താഴവിരുന്ന്‌ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ അദ്ദേഹം.

നാളെയാണ്‌ അത്താഴവിരുന്ന്‌. മോദി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും തമ്മില്‍ അന്ന്‌ കൂടിക്കാഴ്‌ച്ച നടത്തുന്നുമുണ്ട്‌. ബിജെപി മുമ്‌ബ്‌ തന്നെ വന്‍ വിജയം ഉറപ്പിച്ചിരുന്നെന്ന്‌ ഇതിലൂടെ വ്യക്തമാക്കുകയാണ്‌.

അതേസമയം സര്‍ക്കാരിന്റെ അവസാന കാലത്ത്‌ നിര്‍ത്തിവെച്ച നിരവധി കാര്യങ്ങള്‍ കൂടി പുതിയ സര്‍ക്കാര്‍ വന്നാല്‍ നടപ്പിലാക്കുമെന്ന്‌ നേരത്തെ ബിജെപി സൂചിപ്പിച്ചിരുന്നു. ഇക്കാര്യം പ്രമുഖ മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നാണ്‌ സൂചന.

മോദി തരംഗമല്ല, മോദി സുനാമി തന്നെ 2019ല്‍ ഉണ്ടാവുമെന്ന്‌ ഭൂരിപക്ഷ സര്‍വേകളും പറയുന്നു. ഒരു സര്‍വേ മാത്രമാണ്‌ ബിജെപിക്ക്‌ ഭൂരിപക്ഷം കിട്ടില്ലെന്ന്‌ പ്രവചിച്ചത്‌.

തിരിച്ചടിയുണ്ടാവുമെന്ന്‌ കരുതിയിരുന്ന ഉത്തര്‍പ്രദേശിലും വമ്‌ബന്‍ കുതിപ്പ്‌ തന്നെ ബിജെപി നടത്തുമെന്ന്‌ സര്‍വേകള്‍ പ്രവചിക്കുന്നു. അതേസമയം എന്‍ഡിഎയില്‍ ബിജെപിയുടെ ആധിപത്യത്തിനെതിരെ പല പാര്‍ട്ടികള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്‌.

ഇത്‌ പരിഹരിക്കാന്‍ കൂടി വേണ്ടിയാണ്‌ അത്താഴവിരുന്ന്‌ സംഘടിപ്പിക്കുന്നു. നരേന്ദ്ര മോദിക്കും അമിത്‌ ഷായ്‌ക്കും മാത്രമായി ആധിപത്യമുള്ള മുന്നണിയായി എന്‍ഡിഎ മാറിയെന്നാണ്‌ വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക