Image

എക്‌സിറ്റ്‌ പോളുകള്‍ ആശങ്കയാവുന്നു: പ്രധാനമന്ത്രിപദം തീരുമാനിക്കാനുള്ള പ്രതിപക്ഷ യോഗം വീണ്ടും മാറ്റി

Published on 20 May, 2019
 എക്‌സിറ്റ്‌ പോളുകള്‍ ആശങ്കയാവുന്നു:  പ്രധാനമന്ത്രിപദം തീരുമാനിക്കാനുള്ള പ്രതിപക്ഷ  യോഗം വീണ്ടും മാറ്റി

ന്യൂദല്‍ഹി: എന്‍.ഡി.എയ്‌ക്ക്‌ അനുകൂലമായി എക്‌സിറ്റ്‌ പോളുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നു പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ആശങ്ക മറനീക്കി പുറത്തുവരുന്നു. ഇന്നു ദല്‍ഹിയില്‍ വെച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെയും കാണാനിരുന്ന മായാവതി അതു റദ്ദാക്കിയാണ്‌ അതിനു തുടക്കമിട്ടത്‌.

വോട്ടെണ്ണല്‍ നടക്കുന്ന മെയ്‌ 23-നുശേഷം കൂടിക്കാഴ്‌ച നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ്‌ ഇപ്പോള്‍ മായാവതി പറയുന്നത്‌. ഫലം വരുന്നതിന്‌ മുന്‍പ്‌ യാതൊരു കൂടികാഴ്‌ച്ചകള്‍ക്കും മായാവതി തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും സോണിയയും രാഹുലുമായുള്ള കൂടികാഴ്‌ച നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്‌.

പലപ്പോഴും മായാവതി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത്‌ ഗാന്ധി കുടുംബത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമമായിരുന്നില്ല എന്നതിനാല്‍ കൂടിക്കാഴ്‌ചയ്‌ക്കുള്ള സാധ്യതകള്‍ സജീവമായി നിലനിന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക