Image

മറയൂരിലെ നിലം നികത്തല്‍ ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

Published on 20 May, 2019
മറയൂരിലെ നിലം നികത്തല്‍ ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍
മറയൂര്‍: മറയൂരില്‍ നിലം നികത്തിയ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്‌.ദിനേശ് അറിയിച്ചു . മറയൂരിലെ കൃഷിഭൂമി വ്യാപകമായി മണ്ണുമാന്തിയന്ത്രമുപയോഗിച്ച്‌ നികത്തി പ്ലോട്ടുകളാക്കി മറിച്ചുവില്പന നടത്തുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു . തുടര്‍ന്ന് ഞായറാഴ്ച കളക്‌ടര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മറയൂരില്‍ നിലം നികത്തി പ്ലോട്ടുകളാക്കി വില്പന നടത്താതിരിക്കാന്‍ ഈ സ്ഥലങ്ങളുടെ രജിസ്ട്രേഷന്‍ നടത്തരുതെന്ന നിര്‍ദേശം ദേവികുളം രജിസ്ട്രാര്‍ ഓഫീസര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക