Image

തെരുവിന്റെ മക്കള്‍ക്ക് സ്‌നേഹസദ്യ വിളമ്ബി ബസ് ഡ്രൈവറുടെ വിവാഹം

Published on 20 May, 2019
തെരുവിന്റെ മക്കള്‍ക്ക് സ്‌നേഹസദ്യ വിളമ്ബി ബസ് ഡ്രൈവറുടെ വിവാഹം

മയ്യില്‍: തെരുവിലെ മക്കള്‍ക്ക് സദ്യവിളമ്ബി 'തന്‍വിയ 'ബസ് ഡ്രൈവറുടെ വിവാഹം കേമമാക്കി . കുറ്റ്യാട്ടൂര്‍- കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന തന്‍വിയ ബസിലെ ഡ്രൈവറും പഴശ്ശിയിലെ ടി.സി.ഹരിദാസന്റെയും വി.വി. ജാനകിയുടെയും മകന്‍ ബിജിലും പൊറോലം കാഞ്ഞിരത്തട്ടിലെ വിളയാട വീട്ടില്‍ എം.സി.രാമചന്ദ്രന്റെയും എം.ഗീതയുടെയും മകള്‍ നിമിഷയുടെയും വിവാഹത്തിനാണ് തെരുവില്‍
കൂട്ടമായി സദ്യയൊരുക്കിയത്.

ബസ് മയ്യില്‍ വാട്‌സാപ്പ് കൂട്ടായ്മയും ബ്ലഡ് ഡൊണേഴ്‌സ്‌ കേരളയുടെ ജില്ലാ ഘടകവും സഹകരിച്ചാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സദ്യ ഒരുക്കിയത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക