Image

ഐ.എസ്.ആര്‍.ഒ പഠനക്യാമ്ബിലേയ്ക്ക് പത്താം ക്ലാസുകാരി അനുഗ്രഹയ്ക്ക് ക്ഷണം

Published on 20 May, 2019
ഐ.എസ്.ആര്‍.ഒ പഠനക്യാമ്ബിലേയ്ക്ക് പത്താം ക്ലാസുകാരി അനുഗ്രഹയ്ക്ക് ക്ഷണം

തൊടുപുഴ: യുവശാസ്ത്ര പ്രതിഭകള്‍ക്കായി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഒരുക്കുന്ന പഠനക്യാമ്ബിലേയ്ക്ക് കേരളത്തില്‍ നിന്നുള്ള മൂന്നു പ്രതിനിധികളില്‍ ഒരാളായി പൂച്ചപ്ര ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അനുഗ്രഹ അനീഷ് തെരഞ്ഞെടുക്കപ്പെട്ടു. 110 യുവ ശാസ്ത്ര പ്രതിഭകളെയാണ് ഐ.എസ്.ആര്‍.ഒ പഠനക്യാമ്ബിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

അനുഗ്രഹ നാലാം ക്ലാസ് മുതല്‍ സ്‌കൂള്‍ ശാസ്ത്ര മേളകളിലും ശാസ്ത്ര കോണ്‍ഗ്രസുകളിലും മികവുറ്റ പ്രകടനം കാഴ്ച വച്ചിരുന്നു.തിരുവനന്തപുരത്തു നടന്ന സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്, എനര്‍ജി മാനേജ്‌മെന്റ് സെമിനാര്‍, സംസ്ഥാന-റവന്യു ജില്ലാ ശാസ്ത്രമേളകള്‍ തുടങ്ങിയവയില്‍ അനുഗ്രഹ അവതരിപ്പിച്ച പ്രോജക്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് വാട്ടര്‍ റിസോഴ്‌സ് ഡവല്പമെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലും അനുഗ്രഹ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ടാക്‌സി ഡ്രൈവറായ പൂച്ചപ്ര മാളിയേക്കല്‍ അനീഷ് കുമാറിന്റെയും മൂവാറ്റുപുഴയില്‍ ഇറിഗേഷന്‍ വകുപ്പിലെ ജീവനക്കാരി ശാലിനിയുടെയും മൂത്ത മകളായ അനുഗ്രഹ പാഠ്യേതര വിഷയങ്ങളിലും മുന്‍പന്തിയിലാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ' വിഷന്‍ ജയ് വിജ്ഞാന്‍, ജയ് അനുശാന്തന്‍ എന്ന പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്ബിന്റെ ഭാഗമായി വിവിധ റിസേര്‍ച്ച് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള അവസരവും ലഭിക്കും. 25 നാണ് ക്യാമ്ബ്‌സ സമാപിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക