കൊച്ചി: തന്റെ പൊന്നോമനപുത്രന് പേരിട്ട സന്തോഷം പങ്കുവയ്ക്കുകയാണ് സിനിമാതാരം നടന്‍ സൗബിന്‍ ഷാഹിര്‍. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുഞ്ഞിന്റെ പേര്. പാതിതുറന്ന കണ്ണുകളുമായി പാല്‍പ്പുഞ്ചിരിയോടെ കിടക്കുന്ന കുഞ്ഞു ഒര്‍ഹാന്റെ ചിത്രവും സൗബിന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു.കഴിഞ്ഞ മേയ് പത്തിനാണ് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് കുഞ്ഞ് പിറന്നത്. സൗബിന്‍ തന്നെയാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്‍റെ ചിത്രം വൈറലായിരുന്നു. മാതൃദിനത്തില്‍ സൗബിന്റെ ഭാര്യ ജാമിയ സഹീറയും കുഞ്ഞുമൊന്നിച്ചുള്ള അതിമനോഹരമായ ചിത്രവും സൗബിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. 2017 ഡിസംബര്‍ 16-നായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും സൗബിനും തമ്മിലുള്ള വിവാഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല