Image

പ്രസവ വേദന (ജയന്‍ കാമിച്ചേരില്‍)

(ജയന്‍ കാമിച്ചേരില്‍ Published on 20 May, 2019
പ്രസവ വേദന (ജയന്‍ കാമിച്ചേരില്‍)
ഐക്യനാടുകളില്‍ ഭരണഘടനയുടെ ഫസ്റ്റ് അമെന്റ്‌മെന്റ് വളരെ പ്രധാനമാണ്. പൗരന്മാര്‍ക്ക് അവരവരുടെ അഭിപ്രായം തുറന്നടിച്ചു പറയാനുള്ള അവകാശം ഇതുപോലൊരു ഫസ്റ്റ് അമെന്റ്‌മെന്റ് മനുഷ്യസൃ്ഷ്ടിയുടെ നിയമത്തില്‍ പണ്ട് ബ്രഹ്മാവ് നടത്തിയെങ്കിലും ചില പ്രായിഗിക തടസ്സങ്ങള്‍  നേരിട്ടതിനാല്‍ അതിനെ വീണ്ടും പഴയ പടി ആക്കേണ്ടി വന്നതിന്റെ പുരാണമാണ് ഇവിടെ പറയാന്‍ ഉദ്യമിക്കുന്നത്.
പണ്ട് പണ്ട് തന്റെ രാജ്ഞിയെ അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്ന രാജാവുണ്ടായിരുന്നു. ഒരു സുപ്രഭാതത്തില്‍ തിരുമനസ്സിന് നന്മ നിറഞ്ഞൊരു ചിന്ത വന്നുകൂടി. യുദ്ധത്തിനും വേട്ടയാടാനും മറ്റും മാസങ്ങളോളം ഞാന്‍ മാറി നില്‍ക്കുമ്പോഴൊക്കെ യാതൊരു പരാതിയില്ലാതെ ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തുന്ന സഹധര്‍മ്മിണിക്ക് തന്റ വക എന്തെങ്കിലും ത്യാഗം ചെയ്യണം.

അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞ ബുദ്ധി രാജാവ് ബ്രഹ്മാവുമായി ചര്‍ച്ച ചെയ്തു. അന്നൊക്കെ പരലോകവുമായി ടഠഉ കറക്കി വിളിച്ചിരുന്ന കാലമായിരുന്നു എന്ന് ഓര്‍മ്മിക്കണം. എങ്ങനെയൊക്കെയോ സൃഷ്ടി ദൈവത്തിനെക്കൊണ്ട് സമ്മതിപ്പിച്ചു. രാജാവിന്റെ പദ്ധതി നടപ്പിലാക്കാന്‍ പ്രസവ വേദന കുട്ടിയുടെ അമ്മക്ക് പകരം പിതാവ് അനുഭവിച്ചോളും എന്ന് സൃഷ്ടി ശാസ്ത്രത്തില്‍ ഭേദഗതി വരുത്തി.

മാസം തികഞ്ഞ് രാജ്ഞി പ്രസവിച്ചയുടനെ തന്നെ രാജാവ് ബ്രഹ്മാവിനെ വിവരം അറിയിച്ചു വളരെ ഇരുത്തി ആലോചിച്ചതിന് ശേഷം മനസ്സിലായി തന്റെ ഈ സുകൃതത്തിന് പ്രതീക്ഷിക്കാത്ത പാളിച്ചകള്‍ ഉണ്ടാകാമെന്ന്. അത് തന്റെ പ്രജകളുടെയും രാജ്യത്തിന്റെയും സമാധാനത്തെയും സുരക്ഷയെയും ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടനെ തന്നെ നേരത്തെ നിലവിലുരുന്ന രീതിയിലേക്ക് മടങ്ങണം എന്ന് അപേക്ഷിച്ചു. ബ്രഹ്മാവ് സസന്തോഷം ഭേദഗതി റദ്ദാക്കി.

ലോകമാസകലമുള്ള അമ്മമാര്‍ക്ക് വമ്പിച്ച ആശ്വാസമാകേണ്ടിയിരുന്ന ഈ നല്ല നീക്കം എങ്ങനെയാണ് നടപ്പിലാകാതെ പോയതെന്ന് ചുരുക്കത്തില്‍ വിവരിക്കാം.
പ്രസവം നടക്കേണ്ട ശുഭ ദിവസവും മുഹൂര്‍ത്തവും എത്തുന്നു. ഡര്‍ബ്ബാറില്‍ മധുരമായ ഗസ്സല്‍ പാടിയിരുന്ന സുമുഖനായ കൊട്ടാരവാസി ഗാനഗന്ധര്‍വ്വന്‍ ഒട്ടും പ്രതീക്ഷിക്കാതെ പ്രസവവേദനയില്‍ പുളയാന്‍ തുടങ്ങി.

പ്രസവ വേദന (ജയന്‍ കാമിച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക