മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ഇന്ത്യ നിര്‍ത്തി
Published on 20 May, 2019
ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്ക് ജെ.എഫ്.കെയിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ഇന്ത്യ അവസാനിപ്പിച്ചു. കാര്യമായ യാത്രക്കാരില്ലാത്തതും നഷ്ടത്തിലായതുമാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണം. അതേ സമയം മുംബൈയില്‍ നിന്ന് ന്യൂജേഴ്സി ന്യുവാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് തുടരും
മുംബൈ-ന്യൂയോര്‍ക്ക് റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് തവണയായിരുന്നു സര്‍വീസ്. പാകിസ്താന്റെ ആകാശ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ഈ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ജൂണ്‍ മുതല്‍ പുനഃരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇനി ഈ സര്‍വീസ് വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് എയര്‍ ഇന്ത്യാ വാക്താവ് അറിയിച്ചു. എയര്‍ഇന്ത്യയുടെ ശീതകാല ഷെഡ്യൂളില്‍ ഈ സര്‍വീസ് ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം ഡല്‍ഹിയില്‍ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങളില്‍ 80 ശതമാനം സീറ്റുകളിലും ആളുണ്ട്. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ആരംഭിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല