Image

ഐഎസ്‌ ബന്ധമെന്ന്‌ സംശയം: തമിഴ്‌നാട്ടില്‍ 10 ഇടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്‌

Published on 20 May, 2019
ഐഎസ്‌ ബന്ധമെന്ന്‌ സംശയം: തമിഴ്‌നാട്ടില്‍ 10 ഇടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്‌


ചെന്നൈ: തമിഴ്‌നാട്ടിലെ പത്ത്‌ ഇടങ്ങളില്‍ നടന്ന എന്‍ഐഎ റെയ്‌ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഐഎസ്‌ ബന്ധം സംശയിക്കുന്ന ഷെയ്‌ഖ്‌ മുഹമ്മദ്‌, സാദിഖ്‌, റിസ്വാന്‍, ഹമീദ്‌ അക്‌ബര്‍ , മുഹമ്മദ്‌ റിയാസ്‌ എന്നിവരുടെ വസതികള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

സേലം ചിദംബരം രാമനാഥപുരം ജില്ലകളിലായിരുന്നു തിരച്ചില്‍ നടത്തിയത്‌. രഹസ്യ രേഖകള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ എന്‍ഐഎ പിടിച്ചെടുത്തു.

ജനുവരി എട്ടിനാണ്‌ സംസ്ഥാനത്തെ മൂന്ന്‌ ജില്ലകളില്‍നിന്ന്‌ സംശയാസ്‌പദമായി പിടികൂടിയ എട്ട്‌ പേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തത്‌. ഐഎസിനെ പിന്തുണയ്‌ക്കുകയും ഇന്ത്യക്കെതിരെ ?ഗൂഡാലോചന നടത്തുകയും ചെയ്‌തുവെന്ന്‌ ആരോപിച്ചാണ്‌ പ്രതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

എട്ട്‌ വകുപ്പുകള്‍ പ്രകാരമാണ്‌ പ്രതികള്‍ക്കെതിരെ കേസെടുത്തത്‌. ഷെയ്‌ക്ക്‌ ദാവൂദ്‌, മുഹമ്മദ്‌ റിയാസ്‌, സാദ്ദിക്‌, മുബാരിസ്‌ അഹമ്മദ്‌, റിസ്‌വാന്‍, ഹമീദ്‌ അക്‌ബര്‍ തുടങ്ങിയ പ്രതികളുടെ രാമനാഥപുരം, സേലം, ചിദംബരം എന്നിവിടങ്ങളിലെ വീടുകളിലും എന്‍ഐഎ റെയ്‌ഡ്‌ നടത്തി. മെയ്‌ രണ്ടിന്‌ തമിഴ്‌നാട്ടിലെ എട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫീസുകളിലും മൂന്ന്‌ തൗഹീദ്‌ ജമാത്ത്‌ ഓഫീസുകളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു റെയ്‌ഡ്‌. എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്‌, തൗഹീത്‌ ജമാഅത്ത്‌ സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളിലാണ്‌ പരിശോധന നടത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക