Image

സംവിധാനത്തിലേക്കാണോ? ടോവിനോ പങ്കുവെച്ച ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

Published on 20 May, 2019
സംവിധാനത്തിലേക്കാണോ?  ടോവിനോ  പങ്കുവെച്ച ചിത്രം കണ്ട് ആരാധകരുടെ ചോദ്യം
തിരുവനന്തപുരം : താരങ്ങള്‍ സംവിധാന മേഖലയിലേക്ക് കടക്കുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. പൃഥ്വിരാജ് സുകുമാകന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മികച്ച വിജയം കരസ്തമാക്കി കഴിഞ്ഞു. 200 കോടി കവിഞ്ഞ ചിത്രത്തിന്റെ കളക്ഷന്‍ ഇപ്പോഴും കുതിക്കുകയാണ്. പൃഥ്വിക്ക് പിന്നാലെ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍, തുടങ്ങിയ പലരും ക്യാമറയുടെ പിന്നാമ്പുറത്തിലേക്കുള്ള സഞ്ചാരത്തിലാണ്. അതിനിടെയാണ് ടോവിനോ തോമസും സംവിധായകനാകാനുള്ള ശ്രമത്തിലാണോയെന്ന ചോദ്യവുമായാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ടോവിനോ തോമസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം കണ്ട് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. 'കല്‍ക്കി' എന്ന ചിത്ത്രതിന്റെ ഷൂട്ടിംഗിനിടെ ക്യാമറ കണ്ണിലൂടെ നോക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

'പറഞ്ഞ് എടുപ്പിച്ച ഫോട്ടോ  കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ' എന്ന കുറിപ്പോടെയാണ് ടോവിനോ ചിത്രം പങ്കുവച്ചിരിക്കുന്നത്. സംവിധായകനാകാനുള്ള ശ്രമമാണോയെന്ന കമന്റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക