Image

സീറോ മലബാര്‍ സഭയിലെ പ്രാദേശിക വാദം ചെറുക്കണം

സത്യ വിശ്വാസി Published on 20 May, 2019
സീറോ മലബാര്‍ സഭയിലെ പ്രാദേശിക വാദം ചെറുക്കണം
അടുത്തയിടക്ക് സീറോ മലബാര്‍ കത്തോലിക്കാ സഭയെപറ്റി ഓര്‍മ്മിക്കുമ്പോള്‍ തന്നെ പുളിച്ച തെറിയാണു വായില്‍ വരുന്നത്! ക്ഷമിക്കണം, ഇത് എഴുതുന്നയാള്‍ ഒന്നാന്തരം കത്തോലിക്കനാണു. പുരാതന കത്തോലിക്കാ വിഭാഗത്തില്‍ പെടില്ല. കാരണം പാരമ്പര്യമായി പാവപ്പെട്ട കുടുംബമാണ്. അപ്പോള്‍ നമ്പൂതിരിയോ നായരൊ മാര്‍ഗം കൂടിയതാകാന്‍ വഴിയില്ല. പൂര്‍വികര്‍ ഈഴവരോ അരയരോ പുലയരോ ആരായിരുന്നാലും ഈയുള്ളവനു പ്രശ്‌നമില്ല.

ഈയിടെയായി സഭയെ പറ്റി വരുന്ന വാര്‍ത്തകളോക്കെ നാറുന്നു. മധ്യ വയസു കഴിയാറായ റോബിന്‍, കൊച്ചു പെങ്കൊച്ചിനെ പെഴപ്പിച്ചിട്ട് അപ്പന്റെ തലയില്‍ വയ്ക്കാന്‍ നോക്കുന്നു.ജയിലില്‍ വച്ച് അതിയാനിട്ടു നല്ലതു കിട്ടി എന്നറിഞ്ഞപ്പോള്‍ സന്തോഷമായി. 48 വയസുള്ള ഒരാള്‍ ഒരു സുപ്രഭാതത്തില്‍ ലൈംഗിക വികാരത്തിനടിപ്പെടുകയൊന്നുമില്ല. 20 വയസാണെങ്കില്‍ മനസിലാക്കാം. അപ്പോള്‍ സദാ സമയം ചിന്തിച്ചിരുന്നത് ലൈംഗിക കാര്യങ്ങള്‍ ആണെന്നു വ്യക്തം. അവസരം വന്നപ്പോള്‍ അതു പുറത്തെടുത്തു.

ഇനി ഫ്രാങ്കോ എന്നൊരു പുണ്യാളന്‍. തലശേരിയിലെ കൊച്ചു മെത്രാന്‍ പറഞ്ഞത് ഇത്തരം കാര്യമൊന്നും ടിക്കറ്റ് വച്ചല്ല നടത്തുന്നതെന്ന്. അതിനാല്‍ തെളിവ് കാണില്ലല്ലൊ.

പക്ഷെ ആരോപണം വന്നാല്‍ എന്തു ചെയ്യണം? അതില്‍ നിന്നു മോചിതനാകുന്നതു വരെ പുറത്തു നിര്‍ത്തണം. അല്ലാതെ കൈ മുത്ത് വാങ്ങി  നടത്തുകയല്ല വേണ്ടത്. ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ തിരിച്ചു വരട്ടെ.

ഫ്രാങ്കോ പ്രശ്‌നം വരുന്നതു വരെ വത്തിക്കാന്‍ ഭയങ്കര സംഭവം ആണെന്നാണു ഈയുള്ളവന്‍ വിശ്വസിച്ചിരുന്നത്. എവിടെ!. ബിഷപ്പ് ആണു ഡയോസിസില്‍ പരമാധികാരി. ആര്‍ക്കും തൊടാന്‍ പറ്റില്ലെന്നു ഇപ്പോള്‍ മനസിലായി.

കര്‍ദിനാള്‍ ഇടപെട്ട ഭൂമി വില്പ്പന കേസ് ഒന്നടങ്ങിയതാണെന്നു കരുതിയപ്പോള്‍ ഇതാ വരുന്നു ആദിത്യന്റെ അറസ്റ്റ്, എറണാകുളം-അങ്കമാലി രൂപതാ മെത്രാന്മാരുടെ പ്രസ്ഥാവന. ആദിത്യന്‍ വ്യാജ രേഖ ചമച്ചിട്ടില്ലെന്നും സഭാധിക്രുതരുടെ രഹസ്യ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് നല്കിയതേയുള്ളുവെന്നുന്‍ അപ്പസ്‌തോലിക്ക് അഡിനിസ്റ്റ്രേറ്ററും രണ്ടു ബിഷപ്പുമാരും വൈദികരുമൊക്കെ ചേര്‍ന്ന് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നു (താഴെ കാണുക).

ഉന്നം കര്‍ദിനാള്‍ എന്നു മനസിലാക്കണം. അങ്ങനെയൊരു അക്കൗണ്ടില്ലെന്നും അതു വ്യജരേഖയാണെന്നും പറഞ്ഞാണു പോലീസ് ആദിത്യനെ അറസ്റ്റ് ചെയ്തത്. ഇത് പഴയ ഭൂമി കച്ചവടക്കാരുടെ തട്ടിപ്പിന്റെ തുടര്‍ച്ചയാണു എന്നാണു പ്രസ്താവന പറയുന്നത്.

നേരാണോ? സഭാ നേതാക്കള്‍ക്ക് രഹസ്യ അക്കൗണ്ട് ഉണ്ടോ? എന്തിനു വേണ്ടി? ആദിത്യന്‍ എന്തിനു വ്യാജ രേഖചമക്കണം? പോലീസ് എന്തിനു ആദിത്യനെ തല്ലി വ്യാജ രേഖ ചമച്ചു എന്നു സമ്മതിപ്പിക്കണം? പോലീസിനു ഇതില്‍ പക്ഷം പിടിക്കാന്‍ എന്താണു കാരണം?

ഉത്തരമില്ല. നാറ്റം കുറെക്കൂടി അടിച്ചു കഴിയുമ്പോള്‍ വരും ദിനങ്ങളില്‍ കിട്ടുമായിരിക്കും.

ഈ പാവം അല്മായന്റെ വക ഇത്തിരി ഉപദേശം കൂടെ കിടക്കട്ടെ. പിതാക്കന്മാരെ, കത്തനാരന്മാരെ, നിങ്ങള്‍ സ്വത്തു ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല. മര്യാദക്കു ജീവിച്ചാല്‍ മതി. അങ്ങനെ ചെയ്യാതിരുന്നതു കൊണ്ട് യൂറോപ്പില്‍ ഇന്ന് കത്തോലിക്ക സഭ ഇല്ലാതായി. അമേരിക്കയില്‍ എന്തായാലും പോലീസും ജനവും ശക്തമായി രംഗത്തു വന്നതോടെലൈംഗികാതിക്രമങ്ങള്‍ തല്ക്കാലം ഇല്ലെന്നു തന്നെ പറയാം. എപ്പോഴാണു അതു തിരിച്ചു വരുന്നതെന്നറിയില്ല.

ഇനി തലക്കെട്ടിലെ വിഷയം. എറണാകുളം-അങ്കമാലി രൂപതയിലുള്ളവര്‍ മുന്തിയ കത്തോലിക്കരാണോ? അവിടെ ആര്‍ച്ച് ബിഷപ്പ് ആ അതിരൂപതക്കാരന്‍ ആയില്ലെങ്കില്‍ അംഗീകരിക്കില്ലേ?

ന്യു യോര്‍ക്ക് ആര്‍ച്ച് ബിഷപ്പും കര്‍ദിനാളുമായ തിമത്തി ഡോളന്‍ 1500 മൈല്‍ അകലെ മിസൂറി സ്റ്റേറ്റിലാനു ജനിച്ചത്. മിസൂറിയിലെസെന്റ് ലൂയിയില്‍ ബിഷപ്പയി. വിസ്‌കോണ്‍സിനിലെ മില്‍ വോക്കിയില്‍ ബിഷപ്പായിരിക്കെ ന്യു യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.

നൂറു കണക്കിനു മൈല്‍ അകലെ നിന്നു വന്നതു കോണ്ട് അദ്ധേഹം വരത്തനാണെന്നും ഒറ്റപ്പെടുത്തണമെന്നും ന്യു യോര്‍ക്കില്‍ ആര്‍ക്കും തോന്നിയിട്ടില്ല.

പക്ഷെ 50 മൈല്‍ അകലെ ചങ്ങനാശേരിയില്‍ നിന്നു വന്ന ആര്‍ച്ച് ബിഷപ്പ് എറണാകുളംകാര്‍ക്ക് വരത്തനാണത്രെ!. അദ്ധേഹം വന്നപ്പോള്‍ മുതല്‍ ഒരു വിഭാഗം അദ്ധേഹത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നും കേള്‍ക്കുന്നു.

കേരളം ആകപ്പടെ ട്ട വട്ടത്തിലോ നീളത്തിലോ ഉള്ള ഒരു സ്ഥലമാണ്. ഇത്രയും ചെറിയ സ്ഥാലത്തു ആരും വരത്തരാകാന്‍ മാത്രം അകലത്തില്‍ കഴിയുന്നവരല്ല. അതിനാല്‍ ഈ പ്രാദേശിക വാദം വച്ചു പൊറുപ്പിക്കരുത്.

ഇതേ അസുഖം ഓര്‍ത്തഡോക്‌സ് വിശ്വാസികളിലുമുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണു അംഗ സംഖ്യ കൂടുതല്‍. പാതിയര്‍ക്കീസ് വിഭാഗത്തിനു പെരുമ്പാവൂര്‍, അങ്കമാലി തുടങ്ങിയ ഭാഗങ്ങളിലേക്കും.

ആകമാന സഭയിലാണു ഈ പ്രാദേശിക ചിന്തകള്‍.

അതു കൊണ്ട് ഭൂമി വില്പ്പന കേസ് ഇല്ലാതാവുന്നില്ല! എല്ലാ അരോപണ വിധേയരും ആരോപണം ഉന്നയിക്കുന്നവരും സ്ഥാനമൊഴിഞ്ഞ് കുറച്ചു പോയി ധ്യാനിക്ക്.

സഭാ മക്കള്‍ക്ക് സമാധാനം വേണം.
സീറോ മലബാര്‍ സഭയിലെ പ്രാദേശിക വാദം ചെറുക്കണംസീറോ മലബാര്‍ സഭയിലെ പ്രാദേശിക വാദം ചെറുക്കണംസീറോ മലബാര്‍ സഭയിലെ പ്രാദേശിക വാദം ചെറുക്കണം
Join WhatsApp News
M.V. 2019-05-21 07:33:35
Let us hope that rehashing the occasions of the falls of others  bring us all more caution and vigilance to look into own hearts , such as any occasions of  looking with lust ,   thus being an adulterer , being angry with  a brother , being a murderer , instead see our oneness, in our fallenness too , in the  wounds ,  to ask for mercy and deliverance from spirits of lust , evil, hatreds and such ,  by verbally renouncing same , since presence  of such spirits , through media influences  too, leading to loss of  faith and its effects in many lives -https://www.bing.com/videos/search?q=Dan+Gahagan+maryland+you+tube&view=detail&mid=84E4C85330EF418D465084E4C85330EF418D4650&FORM=VIRE

 Those who fell, our Lord giving them the mercy to repent  while still there is time , to warn  others  too, let us be thankful .
M.V. 2019-05-21 08:04:34
 
     The above comment , by M.V.,  cut off in places - ? a demonstration of the  way we 
    hear and perceive truths  !
Viswasi 2019-05-21 08:41:42
ഫ്രാൻകോയേക്കാൾ വലിയ ദ്രോഹമാണ് കർദിനാൾ ചെയ്യുന്നത്. അങ്ങേരെ ഇറക്കി വിടണം 
incoherent 2019-05-21 16:58:04
m. v., frankly, I think m. v's  entire incoherent comment should have been cut off.
M.V. 2019-05-22 11:27:42

  Agree , that it would have been better / more charitable to ignore the whole

  comment , instead of publishing it in  an incoherent manner ;

    those who control 

 the power to do  so , may be demonstar4ting  how technology can be misused .

 God bless !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക