Image

കശ്‌മീരില്‍ ഹെലികോപ്‌ടര്‍ തകര്‍ന്നു വീണ സംഭവം; പാക്‌ ഡ്രോണാണെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ വ്യോമസേന വെടി വെച്ചിട്ടതെന്ന്‌ റിപ്പോര്‍ട്ട്‌

Published on 21 May, 2019
കശ്‌മീരില്‍ ഹെലികോപ്‌ടര്‍ തകര്‍ന്നു വീണ സംഭവം; പാക്‌ ഡ്രോണാണെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ വ്യോമസേന വെടി വെച്ചിട്ടതെന്ന്‌ റിപ്പോര്‍ട്ട്‌



ശ്രീനഗറിനടുത്ത്‌ എംഐ-17 ട്രാന്‍സ്‌പോര്‍ട്ട്‌ ഹെലികോപ്‌ടര്‍ തകര്‍ന്ന്‌ വീണത്‌ വ്യോമസേനയുടെ വെടിവെയ്‌പ്പിലെന്ന്‌ റിപ്പോര്‍ട്ട്‌.

പാക്‌ ഡ്രോണാണെന്ന്‌ കരുതി ഹെലികോപ്‌റ്റര്‍ വെടി വെച്ചിട്ട ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്ങിനെ അന്വേഷണ വിധേയമായി മാറ്റിയിട്ടുണ്ട്‌. സംഭവത്തെ കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട്‌ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌.

നടപടിക്രമം പാലിക്കാത്തതിനാലാണ്‌ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്ങിനെ മാറ്റിയത്‌. വിമാനങ്ങളെ തിരിച്ചറിയുന്നതിനായുള്ള ഐ.എഫ്‌.എഫ്‌  സംവിധാനം പ്രോട്ടോക്കോളിന്‌ വിരുദ്ധമായി ഹെലികോപ്‌ടറിനുള്ളില്‍ ഓഫ്‌ ചെയ്‌തതായിരുന്നതായും പറയുന്നു. ഇക്കാര്യം പരിശോധിക്കും. അതേസമയം, സംഭവത്തില്‍ വ്യോമസേന വക്താവ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി 27ന്‌ ബാലാകോട്ട്‌ ആക്രമണത്തിന്റെ പിറ്റേന്ന്‌ പാക്‌ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘനം നടത്തിയ ദിവസമാണ്‌ കശ്‌മീരിലെ ബുദഗാമില്‍ ഹെലികോപ്‌ടര്‍ തകര്‍ന്നു വീണത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക