Image

അഭിപ്രായ സര്‍വേകളെ വിശ്വസിക്കരുത്‌; വോട്ടിങ്‌ മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ജാഗ്രത പുലര്‍ത്തണം; കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആശ്വസിപ്പിച്ച്‌ പ്രിയങ്ക ഗാന്ധി

Published on 21 May, 2019
അഭിപ്രായ സര്‍വേകളെ വിശ്വസിക്കരുത്‌; വോട്ടിങ്‌ മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ജാഗ്രത പുലര്‍ത്തണം; കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആശ്വസിപ്പിച്ച്‌ പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി: എക്‌സിറ്റ്‌ പോളുകള്‍ പുറത്തുവന്നതോടെ കടുത്ത നിരാശയിലാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍. എന്നാല്‍, നിരാശരായ പ്രവര്‍ത്തകരെ ആശ്വസിപ്പിച്ചും പ്രതീക്ഷ നല്‍കിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അഭിപ്രായസര്‍വേകളെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വിശ്വസിക്കരുതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

അഭിപ്രായസര്‍വേ ഫലങ്ങള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയാണ്‌. അതിനാല്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക പറഞ്ഞു.

വോട്ടിങ്‌ മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ജാഗ്രത പുലര്‍ത്തണം. നമ്മുടെ കഠിനദ്ധ്വാനത്തിന്‌ ഫലം ഉണ്ടാകുക തന്നെ ചെയ്യുമെന്നും ശബ്ദ സന്ദേശത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി അധികാരത്തില്‍ തുടരുമെന്ന തരത്തില്‍ അഭിപ്രായസര്‍വേ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്‌ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക