Image

ഒമാനില്‍ ഒഴുക്കില്‍പെട്ട്‌ കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല

Published on 21 May, 2019
ഒമാനില്‍ ഒഴുക്കില്‍പെട്ട്‌ കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല
മസ്‌കത്ത്‌: കനത്ത മഴയെ തുടര്‍ന്ന്‌ രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ പെട്ട്‌ കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ്‌ പേരെയും കണ്ടെത്താനായില്ല.

വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും പരിശോധന നടത്തിവരികയാണ്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്‌.

ഹൈദരബാദ്‌ സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ കുടുംബമാണ്‌ അപകടത്തില്‍ പെട്ടത്‌. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ്‌ സമീപത്തെ മരത്തില്‍ പിടിച്ച്‌ രക്ഷപ്പെട്ടിരുന്നു. ഭാര്യ: അര്‍ശി, പിതാവ്‌ ഖാന്‍, മാതാവ്‌ ശബാന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക