Image

രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്‌മരിച്ച്‌ പ്രധാനമന്ത്രി

Published on 21 May, 2019
രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്‌മരിച്ച്‌ പ്രധാനമന്ത്രി


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്‌മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ശ്രദ്ധാഞ്‌ജലി.
നേരത്തെ, തെരഞ്ഞെടുപ്പ്‌ റാലികളില്‍ രാജീവ്‌ ഗാന്ധിക്കെതിരേ മോദി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

രാജീവ്‌ ഗാന്ധി രാജ്യം കണ്ട ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്നു പറഞ്ഞ മോദി ബൊഫോഴ്‌സ്‌ കേസ്‌ ഉയര്‍ത്തിക്കാട്ടി വോട്ട്‌ തേടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു.
മോദിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി.

എന്നാല്‍ വീണ്ടും ഈ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്‌ മോദി ചെയ്‌തത്‌. ഇതിനുപിന്നാലെയാണ്‌ രാജീവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ മോദി അദ്ദേഹത്തെ അനുസ്‌മരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക