Image

രാജീവ്‌ ഗാന്ധി എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

Published on 21 May, 2019
രാജീവ്‌ ഗാന്ധി  എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക


ന്യൂഡല്‍ഹി: രാജീവ്‌ ഗാന്ധി എല്ലാപ്പോഴും തന്റെ ഹീറോയായിരിക്കുമെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജീവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്‌മരിക്കുകയായിരുന്നു പ്രിയങ്ക. താന്‍ ചെറുപ്പമായിരുക്കുമ്പോള്‍ പിതാവിനൊപ്പമുള്ള ഒരു ചിത്രവും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു.
എല്ലാത്തിനെയും സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ്‌ തന്റെ പിതാവ്‌ തന്നെ പഠിപ്പിച്ചതെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ്‌ ചെയ്‌തു. അദ്ദേഹം മാന്യനും കരുണയുള്ളവനും വാത്സല്യനിധിയുമായിരുന്നെന്നും ഒന്നിനെയും വെറുക്കാന്‍ അദ്ദേഹം തന്നെ പഠിപ്പിച്ചിട്ടില്ലെന്നും രാഹുല്‍ ട്വീറ്റ്‌ ചെയ്‌തു.

ഡല്‍ഹിയില്‍ രാജീവിനെ സംസ്‌കരിച്ചിരിക്കുന്ന വീര്‍ ഭൂമിയില്‍ രാഹുലും പ്രിയങ്കയും അമ്മ സോണിയ ഗാന്ധിയും മറ്റു കോണ്‍ഗ്രസ്‌ നേതാക്കളും എത്തി ആദരവ്‌ അര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജീവിനെ അനുസ്‌മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ശ്രദ്ധാഞ്‌ജലി.

നേരത്തെ, തെരഞ്ഞെടുപ്പ്‌ റാലികളില്‍ രാജീവ്‌ ഗാന്ധിക്കെതിരേ മോദി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക