Image

ബാറോസിന്റെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍

Published on 21 May, 2019
ബാറോസിന്റെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍

ഴിഞ്ഞ മാസമാണ് മോഹന്‍ലാല്‍ താന്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം ഏവരെയും അറിയിച്ചത്. ‘ബാറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാസ് ട്രെഷര്‍’ എന്ന ഒരു ബിഗ് ബജറ്റ് ത്രീഡി ചിത്രം ആണ് മോഹന്‍ലാല്‍ ആദ്യമായി ഒരുക്കുന്നത്. ഇപ്പോഴിതാ ഇന്ന് മോഹന്‍ലാല്‍ തന്റെ ജന്മദിനം ആഘോഷിക്കുന്നതും ബാറോസിന്റെ സെറ്റില്‍ വെച്ചാണ്. മോഹന്‍ലാല്‍ ബാറോസ് ലൊക്കേഷനില്‍ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.

ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ കെ യു മോഹനനാണ് ത്രീഡി സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോവയില്‍ സിനിമയുടെ ലൊക്കേഷന്‍ തേടിയുള്ള യാത്രക്കൊരുങ്ങുകയാണ് മോഹന്‍ലാല്‍. മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഈ ചിത്രം വരുന്ന ഒക്ടോബര്‍ മാസം മുതല്‍ ആണ് ചിത്രീകരണം ആരംഭിക്കുക. ഗോവ ഒരു പ്രധാന ലൊക്കേഷന്‍ ആയി വരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വിദേശ രാജ്യങ്ങളിലും ഉണ്ടാകും.

നിരവധി സൂപ്പര്‍ ഹിറ്റുകളുടെയും ബോക്സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന വിസ്മയത്തെ പിറന്നാള്‍ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് സിനിമാ ലോകം. പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘നന്ദി. നന്ദി ‘ലൂസിഫര്‍’. നന്ദി സ്റ്റീഫന്‍. നന്ദി ഖുറേഷി അബ്രഹാം. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് നന്ദി. ജന്മദിനാശംസകള്‍ ചേട്ടാ.’ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് കുറിച്ചു. ജയസൂര്യ, ഉണ്ണിമുകുന്ദന്‍, പിറ്റര്‍ ഹെയ്ന്‍, സിദ്ധിഖ്, തുടങ്ങി നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക