Image

ഐവന്‍ വര്‍ഗീസിന്റെ (25) വേര്‍പാടില്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു

Published on 21 May, 2019
ഐവന്‍ വര്‍ഗീസിന്റെ (25) വേര്‍പാടില്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു
ന്യു യോര്‍ക്ക്: അകാലത്തില്‍ പൊലിഞ്ഞ ഐവന്‍ വര്‍ഗീസിന്റെ (25) വേര്‍പാടില്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

വലിയ പ്രതീക്ഷകളുണര്‍ത്തുകയും എല്ലാവരുടേയും സ്‌നേഹ ബഹുമാനാദരവുകള്‍ നേടുകയും ചെയ്ത ഐവന്റെ വേര്‍പാടില്‍ ദുഖിതരായ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ഈ മഹാവ്യസനത്തില്‍ സര്‍വേശ്വരന്‍ അവര്‍ക്ക് ആശ്വാസം നല്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതോടൊപ്പം ഐവന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതായും അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, സെക്രട്ടറി ഷോബി ഐസക്ക്, ട്രഷറര്‍ ബിനു ജോസഫ്, ബോര്‍ഡ് ചെയര്‍ പ്രദീപ് നായര്‍ എന്നിവര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക