Image

സംസ്ഥാനത്ത്‌ സുരക്ഷയില്ലാത്ത പതിനായിരത്തിലേറെ കെട്ടിടങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി അഗ്‌നിശമനസേന

Published on 22 May, 2019
സംസ്ഥാനത്ത്‌ സുരക്ഷയില്ലാത്ത പതിനായിരത്തിലേറെ കെട്ടിടങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി അഗ്‌നിശമനസേന
തിരുവനന്തപുരം:  തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ എംജി റോഡില്‍ വ്യാപാരസ്ഥാപനത്തില്‍ ഉണ്ടായ വന്‍തീപ്പിടിത്തം സുരക്ഷാസംവിധാനങ്ങളില്ലാത്തത്‌ കൊണ്ടാണെന്ന ആരോപണം നിലനില്‍ക്കേ, സംസ്ഥാനത്തെ പതിനായിരത്തിലേറെ കെട്ടിടങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി അഗ്‌നിശമന സേന.

രണ്ടുമാസത്തിനിടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 1,300ലധികം കെട്ടിടങ്ങള്‍ക്കാണ്‌ നോട്ടീസ്‌ നല്‍കിയത്‌. ഇതില്‍ 650 കെട്ടിടങ്ങള്‍ക്ക്‌ ജില്ലാ ഫയര്‍ ഓഫീസര്‍ രണ്ടാമത്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഗുരുതര വീഴ്‌ചകള്‍ വരുത്തുന്ന ഉടമസ്ഥരുടെ റിപ്പോര്‍ട്ട്‌ ജില്ലാകലക്ടര്‍മാര്‍ക്ക്‌ കൈമാറാനാണ്‌ ഫയര്‍ സേഫ്‌റ്റി വകുപ്പ്‌ ഒരുങ്ങുന്നത്‌.

സംസ്ഥാന വ്യാപകമായി നോട്ടീസ്‌ നല്‍കിയവയില്‍ വാണിജ്യകേന്ദ്രങ്ങളും തിയേറ്ററുകളും ഷോപ്പിങ്‌ മാളുകളും ഉള്‍പ്പെടും. ദുരന്തനിവാരണ നിയമം പാലിച്ചില്ല എന്ന്‌ കാണിച്ചാണ്‌ ഈ കെട്ടിടങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക