Image

ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സമയപരിധി നീട്ടിനല്‍കാനാവില്ല

Published on 22 May, 2019
 ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സമയപരിധി നീട്ടിനല്‍കാനാവില്ല

ന്യൂദല്‍ഹി: മരട് നഗരസഭയിലെ അഞ്ച് അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ചു നീക്കാന്‍ സമയപരിധി നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി. ബദല്‍ സംവിധാനം ഒരുക്കുന്നത് വരെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്നും പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റുസംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസിനിപ്പിക്കേണ്ട കാലമായെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

അനധികൃത നിര്‍മ്മാണം നിമിത്തം ഇനിയും കേരളത്തിന് ഒരു പ്രളയക്കെടുതി താങ്ങാനാകില്ല. അതിനാല്‍ ഉടന്‍ പൊളിച്ചു മാറ്റണമെന്നും കോടതി പറഞ്ഞിരുന്നു.ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫൈത്ത്, ജെയ്ന്‍ ഹൗസിങ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക