Image

ബാലപീഢനം നടത്തിയ വൈദികനെ സംരക്ഷിച്ച കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രെഷ്യസ് പോക്‌സോ കുരുക്കില്‍

Published on 21 May, 2019
ബാലപീഢനം നടത്തിയ വൈദികനെ സംരക്ഷിച്ച കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രെഷ്യസ് പോക്‌സോ കുരുക്കില്‍

മുംബൈ :  കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രെഷ്യസും നിയമക്കുരുക്കില്‍. ശിശുപീഢനം നടത്തിയ വൈദികനെതിരെ നടപടി എടുക്കാതിരുന്നതിനാണ് മുംബൈ പോക്‌സോ കോടതി കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ മുംബൈ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. മുംബൈ അതിരൂപതാ വൈദികനായ ലോറന്‍സ് ജോണ്‍സന്‍ 2015ല്‍ അദ്ദേഹം മുംബൈ ശിവാജി നഗര്‍ ഇടവക വികാരിയായിരിക്കുമ്പോള്‍ ഇടവകാംഗമായ ബാലനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ ബാലനും സഹോദരനും 2015 നവംബര്‍ ഏഴാം തീയതി ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തി. ബാലനെ ലോറന്‍സ് ജോണ്‍സന്‍ പള്ളിയുടെ സങ്കീര്‍ത്തിക്കടുത്ത മുറിയിലേക്ക് സഹായത്തിനെന്നു പറഞ്ഞു വിളിക്കുകയും അവിടെവച്ചു പള്ളിയുടെ രേഖകള്‍ സൂക്ഷിക്കുന്ന പെട്ടികള്‍ക്കിടയില്‍ പെടുത്തി ബാലനെ പ്രകൃതിവിരുദ്ധ പീഡനം നടത്തി 

തുടര്‍ന്ന് ബാലന്റെ പിതാവ് മെത്രാന്മാരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ലോറന്‍സ് ജോണ്‍സനെ മുംബൈ പോലീസ് 2015 ഡിസംബറില്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ രൂപതയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്  2017 മാര്‍ച്ച് ഒന്നിന് മാത്രമാണ് മുംബൈ പോലീസ് കോടതിയില്‍ ലോറന്‍സ് ജോണ്‍സനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്

ലൈംഗിക പീഢനത്തെക്കുറിച്ച് മെത്രാന്‍മാരോട് പരാതി പറഞ്ഞുവെങ്കിലും അവര്‍ നടപടി സ്വീകരിച്ചില്ലെന്ന് ഇരയുടെ പിതാവ് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് പോക്‌സോ കോടതി കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗെഷ്യസിനെയും സഹായ മെത്രാന്മാരായ ഡൊമിനിക്ക് സാവിയോ ,ജോണ്‍ റോഡ്രിഗസ്  എന്നിവരേയും പ്രതിചേര്‍ത്ത് കേസെടുക്കാന്‍ മുംബൈ ശിവാജിനഗര്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക