Image

മു​ഖ​രാ​ഗം! മോ​ഹ​ൻ​ലാ​ലി​ന്‍റെ ജീ​വ​ച​രി​ത്ര​മൊ​രു​ങ്ങു​ന്നു

Published on 22 May, 2019
മു​ഖ​രാ​ഗം! മോ​ഹ​ൻ​ലാ​ലി​ന്‍റെ ജീ​വ​ച​രി​ത്ര​മൊ​രു​ങ്ങു​ന്നു

ജീ​വ​ച​രി​ത്ര​മൊ​രു​ങ്ങു​ന്നു​വെ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. മു​ഖ​രാ​ഗം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ജീ​വ​ച​രി​ത്രം ത​യാ​റാ​ക്കു​ന്ന​ത് എ​ഴു​ത്തു​കാ​ര​നാ​യ ഭാ​നു​പ്ര​കാ​ശ് ആ​ണ്. 2020ൽ പുസ്തകം പൂർത്തിയാകും. ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​ത് അ​റി​യി​ച്ച​ത്.

“മു​ഖ​രാ​ഗം’, എ​ന്‍റെ ജീ​വ​ച​രി​ത്ര​മാ​ണ്. നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന എ​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ വി​വി​ധ അ​ട​രു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പു​സ്ത​കം. ഒ​പ്പം, എ​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​പ്പെ​ട​ലു​ക​ളും ഉ​ൾ​ച്ചേ​ർ​ന്ന സ​മ​ഗ്ര ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​മാ​ണി​ത്.

ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി എ​നി​ക്കൊ​പ്പം സ​ഞ്ച​രി​ച്ചു എ​ന്‍റെ ജീ​വി​തം അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്ക് പ​ക​ർ​ത്തി​യെ​ഴു​താ​ൻ ഭാ​നു​പ്ര​കാ​ശ് എ​ന്ന എ​ഴു​ത്തു​കാ​ര​ൻ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളാ​ണ് മു​ഖ​രാ​ഗം എ​ന്ന ഈ ​ബൃ​ഹ​ദ്ഗ്ര​ന്ഥ​ത്തെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. 2020ൽ ​പൂ​ർ​ത്തി​യാ​കു​ന്ന ഈ ​സം​രം​ഭ​ത്തെ വാ​യ​ന​ക്കാ​ർ​ക്ക് മു​ന്നി​ൽ എ​ത്തി​ക്കാ​നാ​ണ് ഞ​ങ്ങ​ളു​ടെ ശ്ര​മം’. മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക