Image

സ്വര്‍ണക്കവര്‍ച്ച കേസ്‌: മുഖ്യപ്രതി പിടിയില്‍

Published on 22 May, 2019
സ്വര്‍ണക്കവര്‍ച്ച കേസ്‌: മുഖ്യപ്രതി പിടിയില്‍


കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക്‌ കൊണ്ട്‌ വന്ന 21 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്‌ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഇടുക്കി സ്വദേശിയാണ്‌ അറസ്‌റിലായതെന്ന്‌ റിപ്പോര്‍ട്ട്‌. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി പോലീസ്‌ തെരച്ചില്‍ ശക്തമാക്കി.


ആറ്‌ കോടിയോളം വിലവരുന്ന സ്വര്‍ണമാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ്‌ കാര്‍ ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്ന്‌ കടന്നത്‌. ഇടയാറിലെ സിആര്‍ജി മെറ്റലേഴ്‌സ്‌ സ്ഥാപനത്തിലേക്ക്‌ കൊണ്ടുവരുന്നതിനിടെയാണ്‌ സംഭവം. സ്ഥാപനത്തിലെ രണ്ട്‌ ജീവനക്കാര്‍ക്ക്‌ പരിക്കേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക