Image

തെരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പം? ജോയ്മാത്യുവിന്റെ ഫലപ്രഖ്യാനം

Published on 22 May, 2019
തെരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പം?  ജോയ്മാത്യുവിന്റെ ഫലപ്രഖ്യാനം


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ആരു വിജയിക്കുമെന്ന പ്രവചനവുമായി നടന്‍ ജോയ് മാത്യു. ഇന്ത്യ ആരു ഭരിക്കണം എന്നൊന്നും പ്രവചിക്കാന്‍ ഞാന്‍ ആളല്ലെന്നും എന്നാല്‍ എന്റെ കൊച്ചു കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏത് മുന്നണി ലീഡ് നേടും എന്ന് പ്രവചിക്കാനും വാതുവെയ്ക്കാനു താന്‍ തയ്യാറാണെന്ന് ജോയ്മാത്യു പറയുന്നു. 

ഫേയ്ബുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ പ്രവചനമെന്നും ഫെയ്‌സ്ബുക്കില്‍ ഏറ്റവും മോശപ്പെട്ട ഭാഷാപ്രയോഗങ്ങള്‍,  തെറിയഭിഷേകങ്ങള്‍, തേജോവധങ്ങള്‍ തുടങ്ങിയവ നടത്തിയ പാര്‍ട്ടിയെയായിരിക്കും ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും രേഖപ്പെടുത്തിയ മാത്യു ഇക്കാര്യങ്ങള്‍ കുറവ് ഉപയോഗിച്ചവര്‍ ഒന്നാം സ്ഥാനത്തെത്തുമെന്നും  പറയുന്നു. 

ജോയ്മാത്യുവിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണൂപം

തെരഞ്ഞെടുപ്പുഫലം്്്്....ഇനി ഞാനായിട്ട് പ്രവചിച്ചില്ലെന്ന് വേണ്ട. എന്റെ കയായിട്ടൊന്നും കിട്ടിയില്ല എന്നും പറയരുത് (ശ്രദ്ധിക്കുക, ഇത് അല്പമെങ്കിലും നര്‍മ്മബോധം ഉള്ളവര്‍ക്ക് മാത്രം ) ഇന്ത്യ ആരുഭരിക്കണം എന്നൊന്നും പ്രവചിക്കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ എന്റെ കൊച്ചു കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏത് മുന്നണി ലീഡ് നേടും എന്ന് പ്രവചിക്കാനും വാതുവെക്കാനും ഞാന്‍ തയ്യാറാണ്. ഏറെ ഗണിച്ചും ഹരിച്ചുമാണ് ഞാന്‍ എന്റെ നിഗമനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ ഏറ്റവുമധികം ചൂടുപിടിച്ച രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിട്ടുള്ളത് ഫേസ് ബുക്ക് എന്നാ സോഷ്യല്‍ മീഡിയയിലൂടെയാണ്. അതിനാല്‍ എന്റെ പ്രവചനം ഫേസ് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയിട്ടായിരിക്കും. ഫേസ് ബുക്കില്‍ ഏറ്റവും മോശപ്പെട്ട ഭാഷാപ്രയോഗങ്ങള്‍, തെറിയഭിഷേകങ്ങള്‍, തേജോവധങ്ങള്‍ തുടങ്ങിയവ നടത്തിയ പാര്‍ട്ടി യെയായിരിക്ക്കും ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളുക. മൂന്നാം സ്ഥാനക്കാരനെക്കാള്‍ അല്പം കടുപ്പം കുറഞ്ഞ തെറി, ഭാഷ, തേജോവധം തുടങ്ങിയവ നടത്തിയവര്‍ രണ്ടാം സ്ഥാനക്കാരാകും .മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏറ്റവും കുറഞ്ഞ അളവില്‍ ഭാഷ, അസഭ്യം, തേജോവധങ്ങള്‍ തുടങ്ങിയവ നടത്തിയവര്‍ ഒന്നാം സ്ഥാനത്തും എത്തും. അതാണ് സാക്ഷരകേരളം മുന്നണികള്‍ക്ക് കല്പിച്ച വിജയം. അതിനാല്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ ഇനിയെങ്കിലും അവരുടെ സ്വഭാവവും ഭാഷയും നന്നാക്കിയെടുത്താല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനക്കാരാവാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക