Image

സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം

Published on 23 May, 2019
സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്ത്.

ഏറ്റവും ഒടുവിലായി വന്ന വിവരങ്ങള്‍ പ്രകാരം 20ല്‍ 20 സീറ്റുകളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് ആണ് മുന്നിൽ . കൊല്ലത്ത് എൻകെ പ്രേമചന്ദ്രനും , എറണാകുളത്ത് ഹൈബി ഈഡനും കോഴിക്കോട്ട് എംകെ രാഘവനും മുന്നിലാണ് . ഇടുക്കിയിൽ രണ്ട് ശതമാനം വോട്ടെണ്ണി തീര്‍ന്നപ്പോൾ ഡീൻ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്.

ചാലക്കുടിയിൽ ബെന്നി ബെഹ്നാനാണ് ലീഡ്. തൃശൂരിൽ രാജാജി മാത്യു തോമസാണ് ആദ്യ ഘട്ടത്തിൽ മുന്നിലുണ്ടായിരുന്നതെങ്കിലും ടിഎൻ പ്രതാപൻ ലീഡിലേക്ക് എത്തി. വടകരയിൽ ആദ്യഘട്ടത്തിൽ പി ജയരാജനാണ് ലീഡ് ചെയ്തിരുന്നതെങ്കിൽ പിന്നിട് കെ മുരളീധരൻ മുന്നിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക